നാടുകാണി ചുരത്തില്‍ അപകടത്തില്‍പ്പെട്ട ലോറിയില്‍ വന്‍ മോഷണം, ഏഴു ടണ്‍ മാതളം കവര്‍ന്നു

ആന്ധ്രാപ്രദേശില്‍ നിന്നും മലപ്പുറം പൊന്നാനിയിലേക്ക് മാതളവുമായി വരികയായിരുന്നു ലോറി.

മലപ്പുറം: നാടുകാണി ചുരത്തില്‍ അപകടത്തില്‍പ്പെട്ട ലോറിയില്‍ വന്‍ മോഷണം. ലോറിയിലുണ്ടായിരുന്ന ഏഴു ടണ്ണോളം മാതളം കള്ളന്‍ന്മാര്‍ മോഷ്ടിച്ച ശേഷം ഇന്ധന ടാങ്കിലെ ഡീസലും ഊറ്റിയെടുത്തതാണ് സ്ഥലംവിട്ടത്. ആന്ധ്രാപ്രദേശില്‍ നിന്നും മലപ്പുറം പൊന്നാനിയിലേക്ക് മാതളവുമായി വരികയായിരുന്നു ലോറി.

ശനിയാഴ്ച രാത്രിയി നാടുകാണി ചുരത്തില്‍ അപകടത്തില്‍ പെട്ടു. റോഡിന്റെ സുരക്ഷാ മതിലില്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും നിസാര പരുക്കേറ്റിരുന്നു. മൈസൂരു സ്വദേശികളായ ജീവനക്കാര്‍ ചികിത്സ തേടി. ഈ സമയത്താണ് ലോറിയില്‍ മോഷണം നടന്നത്.

ALSO READ അത്യാധുനിക സൗകര്യങ്ങള്‍, ഭാവി മുഖ്യമന്ത്രിക്ക് മുറി! ബിജെപി സംസ്ഥാന കാര്യാലയത്തിന്റെ സൗകര്യങ്ങള്‍ ഇങ്ങനെ

നിലത്ത് വീണു കിടന്ന മാതളത്തിനു പുറമേ ലോറിക്കുള്ളിലുണ്ടായിരുന്ന മാതളവും ഇവര്‍ മോഷ്ടിക്കുകയായിരുന്നു. ടാങ്കിലെ ഡീസലും ഊറ്റിയെടുത്തു. വാഹനത്തിന്റെ താക്കോലും കാണാതായി. തിരുവനന്തപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. അപകട സമയത്ത് ലോറി ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും വഴിക്കടവ് പോലീസ് അറിയിച്ചു.

Exit mobile version