അജീഷിനെ കൊന്ന കാട്ടാനയെ മയക്കുവെടി വെക്കാന്‍ ഉത്തരവ്, പ്രതിഷേധം തുടര്‍ന്ന് നാട്ടുകാര്‍

ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റേതാണ് ഉത്തരവ്.

വയനാട്: മാനന്തവാടി പടമലയില്‍ ജനവാസ മേഖലയില്‍ ഇറങ്ങി ഒരാളെ ചവിട്ടിക്കൊന്ന കാട്ടാനയെ മയക്കുവെടി വെക്കാന്‍ ഉത്തരവിറക്കി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റേതാണ് ഉത്തരവ്.

ആനയെ മയക്കുവെടിവെച്ച് പിടികൂടി കാട്ടിലേക്ക് വിടാനാണ് ഉത്തരവിലുളളത്. ഉത്തരവിറങ്ങുന്നതിന് മുന്നോടിയായി വനംവകുപ്പ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മുത്തങ്ങയില്‍ നിന്നും രണ്ട് കുങ്കിയാനകളെ പടമലയിലേക്ക് കൊണ്ടുവരുന്നുണ്ട്.

Exit mobile version