കഞ്ചാവ് ലഹരിയില്‍ അശ്രദ്ധമായി കാര്‍ ഓടിച്ചു, കോട്ടയത്ത് ദമ്പതികളെ വളഞ്ഞിട്ട് പിടിച്ച് പോലീസ്‌

എംസി റോഡില്‍ കോട്ടയം മറിയപള്ളി മുതല്‍ ചിങ്ങവനം വരെയായിരുന്നു അപകടകരമായ രീതിയില്‍ ഇവര്‍ കാറോടിച്ചത്.

കോട്ടയം: കഞ്ചാവ് ലഹരിയില്‍ അശ്രദ്ധമായി കാര്‍ ഓടിച്ച് അപകടമുണ്ടാക്കിയ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം സ്വദേശി അരുണ്‍, ഭാര്യ ധനുഷ എന്നിവരാണ് പിടിയിലായത്. എംസി റോഡില്‍ കോട്ടയം മറിയപള്ളി മുതല്‍ ചിങ്ങവനം വരെയായിരുന്നു അപകടകരമായ രീതിയില്‍ ഇവര്‍ കാറോടിച്ചത്.

സംഭവത്തില്‍ ചിങ്ങവനം പോലീസാണ് ഇവരെ പിടികൂടിയത്. നിരവധി വാഹനങ്ങളില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയ കാര്‍ പിന്തുടര്‍ന്നശേഷം ക്രെയിന്‍ കുറുകെ നിര്‍ത്തിയിട്ടശേഷമാണ് പിടികൂടിയത്. കാറില്‍ പോലീസ് നടത്തിയ പരിശോധനയില്‍ അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. അമിത വേഗതയില്‍ ട്രാഫിക് നിയമങ്ങള്‍ അടക്ക് ലംഘിച്ചായിരുന്നു ഇവര്‍ കാറില്‍ പോയിരുന്നത്. നാട്ടുകാര്‍ പലരീതിയില്‍ വാഹനം തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്നാണ് കാര്‍ വരുന്ന റൂട്ടില്‍ ക്രെയിന്‍ നിര്‍ത്തിയിട്ട് പൊലീസ് ഇരുവരെയും പിടികൂടിയത്.

Exit mobile version