തൊട്ടില്‍പാലത്ത് എംഡിഎംഎയുമായി ദമ്പതികള്‍ അറസ്റ്റില്‍.

ജിതിന്‍ ബാബു (32), ഭാര്യ സ്റ്റെഫി (32) എന്നിവരെയാണ് തൊട്ടില്‍പാലം പൊലീസും ഡാന്‍സാഫ് (ഡിസ്ട്രിക്ട് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ്) അംഗങ്ങളും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

കോഴിക്കോട്: ന്യൂജെന്‍ സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി ദമ്പതികള്‍ അറസ്റ്റില്‍. വടകര പതിയാരക്കരയിലെ ദമ്പതികളായ ജിതിന്‍ ബാബു (32), ഭാര്യ സ്റ്റെഫി (32) എന്നിവരെയാണ് തൊട്ടില്‍പാലം പൊലീസും ഡാന്‍സാഫ് (ഡിസ്ട്രിക്ട് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ്) അംഗങ്ങളും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

കാറില്‍ കടത്തി കൊണ്ടുവരികയായിരുന്ന 92 ഗ്രാം എംഡിഎംഎ ആണ് ഇവരില്‍ നിന്നും പോലീസ് പിടിച്ചെടുത്തത്. ഇവര്‍ ഓടിച്ചിരുന്ന കെഎല്‍ 18 എസി 2547 നമ്പര്‍ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

ഇവര്‍ ബംഗളൂരുവില്‍ നിന്ന് വടകരയിലേക്ക് എംഡിഎംഎ കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് റൂറല്‍ എസ്പി കറുപ്പസാമി, ഡാന്‍സാഫ് അംഗങ്ങളെ ഉള്‍പ്പെടുത്തി നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. മാസങ്ങളമായി ഇവരുടെ നീക്കം നിരീക്ഷിച്ചുവരികയായിരുന്നു പോലീസ്.

ഒടുവില്‍ ഇന്നലെ രാത്രി ബംഗളൂരുവില്‍ നിന്ന് കാറില്‍ കടത്തി കൊണ്ട് വരുന്ന വഴി ചത്തങ്കോട്ട് നടയില്‍ പിടിയിലാവുകയായിരുന്നു. പിടികൂടിയ മയക്കുമരുന്നിന് മൂന്നു ലക്ഷത്തോളം രൂപ വില വരും.

Exit mobile version