തെരുവുവിളക്കിന് താഴെയിരുന്ന് പഠിച്ച് സൊമാറ്റോ ഡെലിവറി ബോയ്: മലയാളി യുവാവിന് കൈയ്യടിച്ച് സോഷ്യലിടം

കൊച്ചി: സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിലിരുന്ന് പഠിച്ച് അമേരിക്കന്‍ പ്രസിഡന്റ് വരെയായ എബ്രഹാം ലിങ്കണിന്റെ കഥ വിദ്യാര്‍ഥികള്‍ക്കെന്നും പ്രചോദനമാണ്. കഥകളില്‍ കേട്ടു പഠിച്ച ആ മഹാത്മാവിന്റെ പാത പിന്തുടരുകയാണ് പാലക്കാട് നെന്മാറ സ്വദേശി അഖില്‍ ദാസ്.

ഫുഡ് ഡെലിവറിയുടെ തിരക്കുകള്‍ക്കിടയില്‍ തെരുവുവിളക്കിന് താഴെയിരുന്ന് പഠനം സഫലമാക്കുന്നത്. തെരുവുവിളക്കിന് താഴെയിരുന്ന് അഖില്‍ പഠിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ യുവാവിന് അഭിനന്ദന പ്രവാഹമാണ് സോഷ്യലിടത്ത്.

ജര്‍മന്‍ ഭാഷ പഠിക്കാനാണ് അഖില്‍ ദാസ് ജോലിക്കിടെ കിട്ടുന്ന ഒഴിവുസമയം ചെലവഴിക്കുന്നത്. രാത്രി പത്തേകാലിന് മുട്ടാര്‍ പാലത്തിലെ തെരുവുവിളക്കിന് താഴെയിരുന്നാണ് അഖിലിന്റെ പഠനം. ജര്‍മനിയില്‍ ഹൗസ് ബില്‍ഡിങ് നഴ്‌സായി ജോലി ചെയ്യാനാണ് അഖിലിന്റെ സ്വപ്നം.

ഇതുവഴി കടന്നുപോയ വ്‌ലോഗറാണ് അഖിലിന്റെ ഇന്‍സ്പയറിങ് സ്റ്റോറി പങ്കുവച്ചത്. ഉച്ച വരെയുള്ള ക്ലാസ് കഴിഞ്ഞാണ് സൊമാറ്റോയില്‍ ഡെലിവറി ജോലി ചെയ്യുന്നത്. ജോലിക്കിടെ രാത്രിയില്‍ കിട്ടുന്ന ഒഴിവ് സമയത്താണ് അഖിന്റെ പഠനം നടക്കുന്നത്. പിറ്റേ ദിവസം ക്ലാസ് ടെസ്റ്റ് ഉള്ളതിനാലാണ് കിട്ടിയ ഒഴിവുസമയം കൊണ്ട് പാലത്തിലിരുന്ന് തെരുവുവിളക്കിന്റെ വെളിച്ചത്തില്‍ അഖില്‍ പഠിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേര്‍ അഖിലിനെ അന്വേഷിച്ച് എത്തുന്നുണ്ട്.

Exit mobile version