ശബരിമല സര്‍വ്വീസ് നടത്താന്‍ ഇനി തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളും! പമ്പ വരെ സര്‍വ്വീസ് നടത്താമെന്ന് ഹൈക്കോടതി

കൊച്ചി: പമ്പ വരെ സര്‍വ്വീസ് നടത്താന്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകള്‍ക്ക് (ടിഎന്‍എസ്ടിസി) അനുമതി. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയുടെതാണ് വിധി.

നേരത്തേ, സര്‍വ്വീസ് നടത്താന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ തീരുമാനമുണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Exit mobile version