ഭൂമിക്കടിയില്‍ നിന്ന് മരങ്ങളേക്കാള്‍ ഉയരത്തില്‍ സോപ്പ് പത പോലെ നുരഞ്ഞ് പൊന്തി ദ്രാവകം..! നാട്ടുകാര്‍ പരിഭ്രാന്തിയില്‍, സംഭവം കല്‍പ്പറ്റയില്‍

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയിലെ ജനജീവിതത്തെ പരിഭ്രാന്തിയിലാക്കി ഭൂമിക്കടിയില്‍ നിന്ന് അജ്ഞാത ദ്രാവകം പൊന്തുന്നു. മരങ്ങളേക്കാളും ഉയരത്തില്‍ സോപ്പ് പത പോലെ നുരഞ്ഞ് പൊന്തുകയാണ് ദ്രാവകം. കല്‍പ്പറ്റയിലെ മേപ്പാടി ഗ്രാമത്തിലാണ് അത്ഭുത പ്രതിഭാസം.

ഹാരിസണ്‍ എസ്റ്റേറ്റിലെ അഞ്ചേക്കര്‍ എന്ന പ്രദേശത്താണ് സംഭവം. ഇവിടുത്തെ കുടിവെള്ളക്കണിറിന് സമീപം ഇന്നലെ രാത്രി മുതലാണ് വെളുത്ത പദാര്‍ത്ഥം പതഞ്ഞ് പൊന്തുന്നതായി നാട്ടുകാര്‍ ശ്രദ്ധിച്ചത്. ചില സമയങ്ങളില്‍ ഈ പ്രതിഭാസത്തിന്റെ ശക്തി കൂടുകയും പതയുടെ അളവില്‍ വ്യത്യാസമുണ്ടാവുകയും ചെയ്യും. ഇടയ്ക്ക് ഒരാള്‍പ്പൊക്കം വരെ ഉയരത്തില്‍ പത ഉയരുന്നുണ്ട്.

അതേസമയം, എന്താണ് ഈ പ്രതിഭാസത്തിന് കാരണം എന്ന് ആര്‍ക്കും അറിവില്ല. എന്നാല്‍ വിവിധ അഭിപ്രായങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. ഇന്റര്‍ലോക്കിംഗ് പണിക്ക് ഉപയോഗിക്കുന്ന സോപ്പ് ഓയില്‍ വെള്ളവുമായി ചേര്‍ന്നാണ് ഇത്തരത്തില്‍ പതയുണ്ടാകുന്നതെന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാലും സംഭവം കാണാന്‍ മേപ്പാടി താഴെ അരപ്പറ്റയിലേക്ക് ഇപ്പോള്‍ സഞ്ചാരികളുടെ വന്‍ തിരക്കാണ് അനുഭവുപ്പെടുന്നത്.

Exit mobile version