വയനാട്ടില്‍ ബക്കറ്റില്‍ തലകീഴായി വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

മുട്ടില്‍ കുട്ടമംഗലം മാന്തൊടി വീട്ടില്‍ അഫ്തറിന്റെ മകള്‍ ഹൈഫ ഫാത്തിമയാണ് മരിച്ചത്.

കല്‍പ്പറ്റ: കുളിമുറിയില്‍ വെച്ച ബക്കറ്റില്‍ വീണ് ഒരു വയസ്സുകാരി മരിച്ചു. മുട്ടില്‍ കുട്ടമംഗലം മാന്തൊടി വീട്ടില്‍ അഫ്തറിന്റെ മകള്‍ ഹൈഫ ഫാത്തിമയാണ് മരിച്ചത്.

വീട്ടിലെ ബാത്ത്‌റൂമില്‍ വെച്ച ബക്കറ്റ് വെള്ളത്തില്‍ കുട്ടി തലകീഴായി വീഴുകയായിരുന്നു. ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ALSO READ ആശുപത്രി കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ നിന്ന് വീണ് നഴ്‌സിന് ഗുരുതര പരിക്ക്

മൃതദേഹം കൈനാട്ടി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Exit mobile version