പാപനാശം ഹെലിപ്പാഡ് കുന്നില്‍ നിന്നും യുവതി താഴേക്ക് ചാടി: 3 ആണ്‍ സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: വിനോദ സഞ്ചാരത്തിനെത്തിയ യുവതി പാപനാശം ഹെലിപ്പാഡ് കുന്നിന്‍ മുകളില്‍ നിന്നും താഴേയ്ക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവം. തമിഴ്നാട് തിരുനെല്‍വേലി സ്വദേശിനിയായ 28കാരി അമൃതയാണ് കുന്നിന്‍ മുകളില്‍ നിന്നും താഴേയ്ക്ക് ചാടിയത്.

സുഹൃത്തുക്കള്‍ക്കൊപ്പം വിനോദ സഞ്ചാര മേഖലയായ വര്‍ക്കലയില്‍ എത്തിയതായിരുന്നു അമൃത. നാട്ടുകാരും ലൈഫ് ഗാര്‍ഡുകളും ടൂറിസം പോലീസും ചേര്‍ന്ന് യുവതിയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ തലയ്ക്ക് സാരമായ പരിക്കേറ്റു.

യുവതി അബോധവസ്ഥയിലാണ്. ഇരു കൈകള്‍ക്കും ഒടിവ് സംഭവിച്ചിട്ടുണ്ട്. യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൂടെ ഉണ്ടായിരുന്ന 3 ആണ്‍ സുഹൃത്തുക്കളെ വര്‍ക്കല പോലീസ് കസ്റ്റഡിയില്‍ എടുത്തു. യുവാക്കള്‍ മദ്യലഹരിയിലാണെന്ന് പോലീസ് പറഞ്ഞു.

Exit mobile version