സുരേഷ് ഗോപി തൃശ്ശൂര്‍ എടുക്കുമോ: ചുവരെഴുത്ത് തുടങ്ങി പ്രവര്‍ത്തകര്‍

തൃശ്ശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും മുന്‍പേ തൃശൂരില്‍ സുരേഷ് ഗോപിയ്ക്ക് വേണ്ടി ചുവരെഴുത്ത് തുടങ്ങി ബിജെപി. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പേ പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ പ്രചാരണം തുടങ്ങിയത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി പരിപാടികളിലും അല്ലാതെയും സുരേഷ് ഗോപി തൃശൂരില്‍ സ്ഥിരമായുണ്ട്. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സാധാരണ ഒരു ലക്ഷത്തില്‍ താഴെയായിരുന്നു ബിജെപിയുടെ വോട്ട്. പക്ഷേ, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് ലക്ഷത്തി തൊണ്ണൂറ്റി മൂവായിരം വോട്ടായി ഉയര്‍ത്തിയിരുന്നു. സുരേഷ് ഗോപിയുടെ താരപ്രഭാവമാണ് വോട്ടുയര്‍ത്താന്‍ കാരണമായത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപി മത്സരിച്ചു. വിജയിച്ചില്ലെങ്കിലും രണ്ടു തിരഞ്ഞെടുപ്പുകളിലും ബിജെപിയുടെ വോട്ടുകള്‍ കൂട്ടാന്‍ കഴിഞ്ഞെങ്കിലും മൂന്നാം സ്ഥാനത്തു നിന്ന് കയറാന്‍ കഴിഞ്ഞില്ല.

ഇത്തവണയും സുരേഷ് ഗോപിയെ തന്നെ തൃശൂരില്‍ മല്‍സരിപ്പിക്കാനാണ് കൂടുതല്‍ സാധ്യത. ഒരു ലക്ഷത്തില്‍ താഴെ വോട്ടുകള്‍ക്ക് ജയിച്ച സിറ്റിങ് എംപി ടിഎന്‍ പ്രതാപന്‍ വീണ്ടും യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. മുന്‍ കൃഷിമന്ത്രി വിഎസ് സുനില്‍കുമാറാകും ഇടതുമുന്നണി സ്ഥാനാര്‍ഥി.

Exit mobile version