ചവിട്ടു പടിയിലിരുന്ന് യാത്ര, ട്രെയിനിനും പ്‌ളാറ്റ്‌ഫോമിനുമിടയില്‍ കാല്‍ കുടുങ്ങി 2 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്, സംഭവം തൃശ്ശൂരില്‍

ആലുവ സ്വദേശികളായ ഫര്‍ഹാന്‍, ഷമീം എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തൃശൂര്‍: ട്രെയിനിന്റെ ചവിട്ടു പടിയിലിരുന്ന് യാത്ര ചെയ്യവെ ട്രെയിനിനും പ്‌ളാറ്റ്‌ഫോമിനുമിടയില്‍ കാല്‍ കുടുങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ആലുവ സ്വദേശികളായ ഫര്‍ഹാന്‍, ഷമീം എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തൃശ്ശൂര്‍ ഒല്ലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചായിരുന്നു സംഭവം. ട്രെയിനിന്റെ ചവിട്ടു പടിയിലിരുന്ന് കാല്‍ താഴേക്ക് ഇട്ട് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. കാലിന് സാരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തുക്കള്‍ക്ക് ഒപ്പം വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്.

Exit mobile version