പുതുവത്സരാഘോഷം, ആറ്റിങ്ങലില്‍ പോലീസിന് നേരെ മുളകുപൊടി എറിഞ്ഞ 3 യുവാക്കള്‍ അറസ്റ്റില്‍

ആറ്റിങ്ങല്‍ അവനവഞ്ചേരി കൈപ്പറ്റിമുക്ക് ഭാഗത്ത് കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

തിരുവനന്തപുരം: പുതുവത്സരാഘോഷത്തിന്റെ മറവില്‍ അക്രമം അഴിച്ചുവിടുകയും പോലീസുകാര്‍ക്ക് നേരെ മുളകുപൊടി എറിയുകയും ചെയ്ത സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍. ആറ്റിങ്ങല്‍ അവനവഞ്ചേരി കൈപ്പറ്റിമുക്ക് ഭാഗത്ത് കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മദ്യപിച്ചെത്തിയ സംഘം അതിക്രമം കാണിക്കുന്നു എന്ന പരാതിയെ തുടര്‍ന്നാണ് ആറ്റിങ്ങലില്‍ നിന്നും പോലീസ് സംഘം സംഭവ സ്ഥലത്തെത്തിയത്. മദ്യലഹരിയില്‍ ആയിരുന്ന ആക്രമികള്‍ പോലീസിന് നേരെയും അതിക്രമം അഴിച്ചു വിടുകയായിരുന്നു. ഈ പ്രതികള്‍ പോലീസുകാര്‍ക്ക് നേരെ ഇവര്‍ മുളകുപൊടി എറിഞ്ഞു.

സംഭവത്തില്‍ പോലീസ് ഓഫീസര്‍മാരായ മനു, ഹണി, സെയ്ദലി, അനില്‍കുമാര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയാണ് ഇവരെ രക്ഷിച്ചത്. യുവാക്കളോട് പിരിഞ്ഞുപോകാന്‍ പോലീസ് സംഘം ആവശ്യപ്പെട്ടു. ഇതോടെ പ്രകോപിതരായ ഇവര്‍ പോലീസുകാരെ അസഭ്യം പറയുകയും തുടര്‍ന്ന് അക്രമം അഴിച്ചുവിടുകയും ആയിരുന്നു.

ALSO READ ‘മോഹന്‍ലാല്‍ ഉടന്‍ കാണാന്‍ വരും’: മന്ത്രിയായതിന് പിന്നാലെ ടിപി മാധവനെ സന്ദര്‍ശിച്ച് മന്ത്രി കെബി ഗണേഷ് കുമാര്‍

പൊലീസുകാരെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതിന് അവനവഞ്ചേരി കൈപ്പറ്റി മുക്ക് കിഴക്കേവിള വീട്ടില്‍ കണ്ണന്‍ (26), അവനവഞ്ചേരി കൈപ്പറ്റി മുക്ക് വിഷ്ണു നിവാസില്‍ ശ്യാം മോഹന്‍ (28), അവനവഞ്ചേരി കൈപ്പറ്റി മുക്ക് പന്തലില്‍ വീട്ടില്‍ രാഹുല്‍ (32) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവര്‍ ഉള്‍പ്പടെ കണ്ടാല്‍ അറിയുന്നവര്‍ക്ക് എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Exit mobile version