നട അടക്കാനുള്ള അധികാരം തന്ത്രിക്ക് തന്നെ..! പരികര്‍മ്മികളുടെ പ്രതിഷേധം ക്ഷേത്രത്തിന് കളങ്കം ഉണ്ടാക്കില്ല; ശരണം വിളിച്ച ആര്‍ക്കെതിരെയും നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് കഴിയില്ല;മാളികപ്പുറം മേല്‍ശാന്തി

പത്തനംത്തിട്ട: സന്നിധാനത്ത് സ്ത്രീകള്‍ പ്രവേശിച്ചാല്‍ ക്ഷേത്രത്തിന്റെ നടയടച്ചിടുമെന്ന തന്ത്രി കണ്ഠരര് രാജീവരുടെ പ്രസ്താവനയെ ന്യായീകരിച്ച് മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി രംഗത്ത്. നടയടച്ചിടാന്‍ തന്ത്രിക്ക് അവകാശമുണ്ട്.

അതേസമയം പരികര്‍മ്മികളുടെ പ്രതിഷേധം ക്ഷേത്രത്തിന് കളങ്കം ഉണ്ടാക്കിയില്ല. ഇക്കാര്യത്തില്‍ ആര്‍ക്കെതിരെയും നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് കഴിയില്ലെന്നും എംഎന്‍ നാരായണ നമ്പൂതിരി കൂട്ടിച്ചേര്‍ത്തു. ക്ഷേത്രത്തിനകത്ത് ശരണം വിളിക്കുന്നത് രാഷ്ട്രീയവത്കരിക്കരുത്. വേറെ എവിടെയാണ് അവര്‍ ശരണം വിളിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

നേരത്തെ യുവതി പ്രവേശനത്തില്‍ നടയടക്കുമെന്ന തന്ത്രിയുടെ നിലപാടിനെയും പരികര്‍മ്മികളുടെ പ്രതിഷേധത്തെയും ദേവസ്വം ബോര്‍ഡംഗം വിമര്‍ശിച്ചിരുന്നു. ഈ വശ്ചാത്തലത്തിലാണ് മാളികപ്പുറം മേല്‍ശാന്തി പ്രതികരിച്ചത്.

Exit mobile version