നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയില്‍ 10 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം, യുവാവിനെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാര്‍

കണ്ണ് ചികിത്സക്കെത്തിയ 10 വയസുകാരിക്ക് നേരെയാണ് അതിക്രമം നടന്നത്.

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയില്‍ 10 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം. കണ്ണ് ചികിത്സക്കെത്തിയ 10 വയസുകാരിക്ക് നേരെയാണ് അതിക്രമം നടന്നത്.

സംഭവത്തില്‍ പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. ഉദിയന്‍കുളങ്ങര സ്വദേശിയായ സതീഷിനെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കണ്ണില്‍ മരുന്ന് ഒഴിച്ചിരുന്ന പെണ്‍കുട്ടിയെയാണ് ഇയാള്‍ ഉപദ്രവിച്ചതെന്നാണ് പരാതി.

Exit mobile version