കഞ്ചാവ് കടത്ത് സ്വകാര്യ ബസില്‍! സംശയം തോന്നി പരിശോധന നടത്തി എക്‌സൈസ്, യുവാവ് പിടിയില്‍

250 ഗ്രാം കഞ്ചാവാണ് അരുണ്‍ ആന്റണിയില്‍ നിന്നും കണ്ടെടുത്തത്.

മാനന്തവാടി: സ്വകാര്യ ബസില്‍ കഞ്ചാവ് കടത്തിയ യുവാവ് അറസ്റ്റില്‍. വൈത്തിരി ചുണ്ടേല്‍ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ അരുണ്‍ ആന്റണി (32)യെയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. 250 ഗ്രാം കഞ്ചാവാണ് അരുണ്‍ ആന്റണിയില്‍ നിന്നും കണ്ടെടുത്തത്.

കാട്ടിക്കുളം ഭാഗത്ത് എക്‌സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ കര്‍ണാടക ഭാഗത്തു നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ നിന്നാണ് അരുണിനെ പിടികൂടിയത്.

ALSO READ സംസ്ഥാനത്ത് ജെഎന്‍ വണ്‍ സാന്നിധ്യം സ്ഥിരീകരിച്ചു: പടരുന്നത് കോവിഡ് ഒമിക്രോണ്‍ വകഭേദം

ഇയാളെ തുടര്‍നടപടിക്കായി മാനന്തവാടി എക്‌സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാക്കി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ.സി പ്രജീഷ്, എം.സി സനൂപ്, ഡ്രൈവര്‍ കെ.കെ സജീവ് എന്നിവരായിരുന്നു പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.

Exit mobile version