ഒറ്റപ്പാലത്ത് ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ കാല് കുടുങ്ങി വയോധികന് ദാരുണാന്ത്യം

മധ്യപ്രദേശ് ജബല്‍പൂര്‍ ബെഡങ്ങാട്ട് സ്വദേശി 74കാരനായ കേശവയാണ് മരിച്ചത്.

പാലക്കാട്: ഒറ്റപ്പാലത്ത് ട്രെയിന്‍ കയറുന്നതിനിടെ പ്ലാറ്റ്‌ഫോമിന്റെയും ട്രെയിനിന്റെയും ഇടയില്‍പ്പെട്ട് മധ്യപ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം. മധ്യപ്രദേശ് ജബല്‍പൂര്‍ ബെഡങ്ങാട്ട് സ്വദേശി 74കാരനായ കേശവയാണ് മരിച്ചത്.

ഞായറാഴ്ച രാത്രി ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. കന്യാകുമാരിയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് പോകുന്ന എക്‌സ്പ്രസ് ട്രെയിനില്‍ കയറുന്നതിനിടെ കേശവ് അബദ്ധത്തില്‍ കാലുവഴുതി പ്ലാറ്റ്‌ഫോമിന്റെയും ട്രെയിനിന്റെയും ഇടയില്‍പെടുകയായിരുന്നു.

ഇയാളെ കൊണ്ട് തീവണ്ടി കുറച്ചു ദൂരം വലിച്ചു ഓടി. തുടര്‍ന്ന് യാത്രകാരുടെ നിലവിളി കേട്ട് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.

Exit mobile version