ലോറിയില്‍ നിന്ന് മരത്തടി ദേഹത്ത് വീണ് 53കാരന് ദാരുണാന്ത്യം

പുളിമുക്കിലെ തടിമില്ലില്‍ ലോറിയില്‍ നിന്നും തടിയിറക്കുമ്പോഴാണ് അപകടം.

കായംകുളം: ലോറിയില്‍ നിന്നും മരത്തടി ഉരുണ്ട് ദേഹത്ത് വീണ് 53 വയസ്സുകാരന്‍ മരിച്ചു. കാഞ്ഞിരശ്ശേരി എരുമേലി നോര്‍ത്ത് ജോസഫ് തോമസ് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് സംഭവം.
പുളിമുക്കിലെ തടിമില്ലില്‍ ലോറിയില്‍ നിന്നും തടിയിറക്കുമ്പോഴാണ് അപകടം.

ലോറിയില്‍ നിന്ന് തടിയിറക്കവേ അബദ്ധവശാല്‍ തടി ദേഹത്ത് വീഴുകയായിരുന്നു. അഗ്‌നിരക്ഷാസേന ഹൈഡ്രോളിക് സ്പ്രഡര്‍ ഉപയോഗിച്ച് തടി ഉയര്‍ത്തിയാണ് ആളെ പുറത്തെടുത്തത്. ജോസഫ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version