അയ്യനെ നേരില്‍ കണ്ട് ദര്‍ശന പുണ്യം നേടാന്‍: നൂറാം വയസ്സില്‍ കന്നി മാളികപ്പുറമായി പാറുക്കുട്ടിയമ്മ

കല്‍പ്പറ്റ: നൂറാം വയസ്സിലും അയ്യനെ കണ്ട് ദര്‍ശന പുണ്യം നേടാന്‍ പാറുക്കുട്ടിയമ്മ. മൂന്നാനക്കുഴി സ്വദേശിയായ പാറുക്കുട്ടിയമ്മയാണ് കന്നി മാളികപ്പുറമായി ഇത്തവണ അയ്യപ്പനെ കാണാന്‍ എത്തുന്നത്. കൊച്ചുമകന്‍ ഗിരീഷിനും പേരക്കുട്ടികള്‍ക്കൊപ്പമാണ് മുത്തശ്ശിയുടെ യാത്ര.

വര്‍ഷങ്ങളായി മലകയറാനുള്ള ആഗ്രഹം ഉള്ളിലൊതുക്കിയിരുന്ന പാറുക്കുട്ടിയമ്മയ്ക്ക് നിയോഗമെന്ന പോലെയാണ് നൂറാം വയസില്‍ മാളികപ്പുറമാകാനുള്ള അവസരമൊരുങ്ങിയത്. സ്വാമിയുടെ കന്നിക്കാരായ് പാറുക്കുട്ടിയമ്മ മാത്രമല്ല ഉള്ളത്. ഗിരീഷിന്റെ ഇളയ രണ്ട് മക്കളും മലകയറാന്‍ ഒരുങ്ങുന്നത് ഇതാദ്യമായാണ്. നൂറാം വയസില്‍ മലകയറാനാകുമോ എന്ന സംശയമുണ്ടായിരുന്നെങ്കിലും മുത്തശ്ശിയുടെ ആഗ്രഹം സാധിച്ചുകൊടുക്കാനുള്ള ഒരുക്കത്തിലാണ് കൊച്ചുമകന്‍.

എല്ലാത്തിലുമുപരി പാറുകുട്ടിയമ്മയ്ക്ക് അയ്യപ്പനെ കാണാന്‍ സമയമായെന്ന് അവിടുള്ളവന്‍ തീരുമാനിച്ചു എന്നാണ് കന്നിക്കാരിയുടെ വിശ്വാസം. ഞായറാഴ്ച വൈകിട്ടോടെ പതിനെട്ടാം പടി ചവിട്ടി ദര്‍ശനം സാധ്യമാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. സ്വാമിയുടെ കന്നിക്കാരെ ശാസ്താവ് കാക്കുമെന്ന വിശ്വാസത്തിലാണ് പാറുക്കുട്ടിയമ്മയുടെ യാത്ര.

വൃതം നോറ്റ് മനസ് ശുദ്ധിയാക്കി അയ്യപ്പനരികിലേക്കുള്ള ആദ്യ യാത്രയ്ക്കായി ഒരുങ്ങിയിരിക്കുകയാണ് പാറുക്കുട്ടിയമ്മ. ഒപ്പമുള്ളത് കൊച്ചുമകന്‍ ഗിരീഷും മക്കളുമാണ്. മലകയറാനുള്ള ആഗ്രഹം വര്‍ഷങ്ങളായി ഉള്ളിലൊതുക്കിയിരുന്ന പാറുക്കുട്ടിയമ്മയ്ക്ക് നിയോഗമെന്നപോലെയാണ് നൂറാം വയസില്‍ മാളികപ്പുറമാകാനുള്ള അവസരമൊരുങ്ങിയത്.

പാറുക്കുട്ടിയമ്മ മാത്രമല്ല ഗിരീഷിന്റെ ഇളയ രണ്ട് മക്കളും കന്നിക്കാരായാണ് മലകയറാന്‍ ഒരുങ്ങുന്നത്. ഇതാദ്യമായാണ്. നൂറാം വയസില്‍ മലകയറാനാകുമോ എന്ന സംശയമുണ്ടായിരുന്നെങ്കിലും മുത്തശ്ശിയുടെ ആഗ്രഹം സാധിച്ചുകൊടുക്കാനുള്ള ഒരുക്കത്തിലാണ് കൊച്ചുമകന്‍. ഞായറാഴ്ച വൈകിട്ടോടെ പതിനെട്ടാം പടി ചവിട്ടി ദര്‍ശനം സാധ്യമാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.

Exit mobile version