കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ട് പോലീസ്; സഹോരന്‍ ചിത്രം തിരിച്ചറിഞ്ഞു

കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ പോലീസ് പുറത്തുവിട്ടു. രേഖാ ചിത്രം കുട്ടിയുടെ സഹോദരന്‍ തിരിച്ചറിഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘത്തിലുണ്ടായിരുന്നവരില്‍ ഒരാളാണെന്ന് സംഭവത്തിന് സാക്ഷിയായ കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടാതെ മറ്റൊരാളുടെ തിരച്ചറിയല്‍ കാര്‍ഡും പോലീസ് കുട്ടിയെ കാണിച്ചിരുന്നു. അയാളെയും കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.

പ്രതികള്‍ ഫോണ്‍ ചെയ്യാനെത്തിയ കടയിലെ ആളുകള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി ഐജി ജി സ്പര്‍ജന്‍കുമാര്‍ വ്യക്തമാക്കി. തട്ടിക്കൊണ്ടുപോയവരെന്ന് സംശയിക്കുന്നവര്‍ ഇന്നലെ വൈകിട്ട് രണ്ടുതവണ കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചിരുന്നു. ആദ്യം അഞ്ചുലക്ഷം രൂപയും രണ്ടാമത് 10 ലക്ഷം രൂപയുമാണ് മോചനദ്രവ്യം ആവശ്യപ്പെട്ടത്.

പോലീസ് പുറത്തുവിട്ട രേഖാചിത്രത്തിലുള്ള ആളല്ലാതെ സംഘത്തിലുണ്ടായിരുന്ന മറ്റൊരാളെയാണ് തിരിച്ചറിഞ്ഞിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ആ വ്യക്തിയെ ലൊക്കേറ്റ് ചെയ്യാന്‍ ആയി എന്ന വിവരവും ലഭിക്കുന്നുണ്ട്. പ്രതികളുടെ പിന്നാലെ തന്നെ പോലീസ് ഉണ്ട് എന്ന് തന്നെയാണ് സ്ഥിരീകരിക്കുന്നത്.

കുട്ടിയുടെ അച്ഛനോടും അടുത്ത സുഹൃത്തുക്കളോടും കൃത്യമായി ഒരാളുടെ പേര് ചോദിച്ച് ആ വ്യക്തിയെ അറിയാമോ എന്നടക്കമുള്ള ചോദ്യങ്ങളും പോലീസ് ചോദിക്കുന്നുണ്ട്. കുട്ടി സുരക്ഷിതമായി ഉണ്ട് എന്ന് ഉറപ്പാക്കുന്നതിനായി പഴുതടച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍, ഗോഡൗണുകള്‍, ഹോട്ടലുകള്‍, ലോഡ്ജുകള്‍, ടൂറിസം മേഖല കേന്ദ്രീകരിച്ചിട്ടുള്ള റിസോട്ടുകള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്.

Exit mobile version