‘റോബിന്‍’ ബസ് നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്നു, ശക്തമായ നടപടിയെന്ന് മന്ത്രി ആന്റണി രാജു

നിയമ നടപടിയുടെ ഭാഗമായാണ് ബസ് പിടിച്ചെടുത്തതെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട്: സര്‍ക്കാരിനെ റോബിന്‍ ബസ് വെല്ലുവിളിക്കുന്നുവെന്ന് മന്ത്രി ആന്റണി രാജു. നിയമ നടപടിയുടെ ഭാഗമായാണ് ബസ് പിടിച്ചെടുത്തതെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും മന്ത്രി പറഞ്ഞു.

റോബിന്‍ ബസ് കോടതി ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് നിരത്തിലിറങ്ങുന്നത്. മോട്ടോര്‍ വാഹനം വകുപ്പ് നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്നു. ഇതിനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, റോബിന്‍ ബസിനെതിരെ കടുത്ത നടപടിയുമായി മുന്നോട്ട് പോകുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് കാണിച്ച് ബസ് എംവിഡി പിടിച്ചെടുത്ത് പത്തനംതിട്ട എആര്‍ ക്യാമ്പിലേക്ക് മാറ്റി.

ബസിനെതിരെ മോട്ടോര്‍ വാഹനവകുപ്പ് കേസെടുമെടുത്തിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് തുടര്‍ച്ചയായി ലംഘിക്കും വിധം പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടിയാണ് ബസ് പിടിച്ചെടുത്തത്.

Exit mobile version