ഇരട്ടപേര് വിളിച്ചു, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ പെണ്‍കുട്ടികള്‍ തമ്മില്‍ പൊരിഞ്ഞ തല്ല്, വൈറലായി വീഡിയോ

വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ വിട്ട് തിരിച്ചു വീട്ടില്‍ പോകുന്നതിനിടയിലാണ് സംഭവം.

തിരുവനന്തപുരം: നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ പെണ്‍കുട്ടികള്‍ തമ്മില്‍ പൊരിഞ്ഞ തല്ല്. ഇരട്ടപ്പേര് വിളിച്ചെന്ന് ആരോപിച്ചാണ് പെണ്‍കുട്ടികള്‍ തമ്മില്‍ത്തല്ലിയത്. വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ വിട്ട് തിരിച്ചു വീട്ടില്‍ പോകുന്നതിനിടയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

മറ്റ് വിദ്യാര്‍ത്ഥികളും യാത്രക്കാരും തമ്മില്‍തല്ലുന്നത് കണ്ടുനില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മുടിയില്‍ പിടിച്ച് വലിക്കുന്നതും തലയില്‍ അടിക്കുന്നതുമെല്ലാം ദൃശ്യങ്ങളില്‍ ഉണ്ട്.

ആദ്യഘട്ടത്തില്‍ സഹപാഠികളായ കുട്ടികള്‍ ഇരുവരെയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതോടെ, പോലീസും അന്വേഷണം തുടങ്ങി.

Exit mobile version