ചെറിയ പരിക്ക് മാത്രം: നിങ്ങളെ എല്ലാവരെയും കാണാന്‍ തീര്‍ച്ചയായും മടങ്ങിവരും; ലോകേഷ് കനകരാജ്

പാലക്കാട്: പുതിയ ചിത്രം ലിയോയുടെ കേരളാ പ്രൊമോഷന്റെ ഭാഗമായി പാലക്കാടെത്തിയ സംവിധായകന്‍ ലോകേഷ് കനകരാജിന് നിസാര പരുക്ക് മാത്രമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പാലക്കാട് അരോമ തിയ്യേറ്ററിലെ പരിപാടിയിലാണ് ലോകേഷിന് പരിക്കേറ്റത്. ഗോകുലം മൂവീസ് പൂര്‍ണ്ണ സജീകരണങ്ങളോടെ നടത്തിയ വിജയഘോഷ പരിപാടികളില്‍ ഗോകുലം എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തിയും പങ്കെടുത്തിരുന്നു.

ലോകേഷിനെ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയൂം പ്രാഥമിക ചികിത്സ നേടിയ ശേഷം തിരിച്ചു അദ്ദേഹം കോയമ്പത്തൂരിലെ വീട്ടിലേക്കു മടങ്ങി എന്നും കൃഷ്ണമൂര്‍ത്തി അറിയിച്ചു. പരിപാടിക്കിടയില്‍ കൃഷ്ണമൂര്‍ത്തിക്കും നിസ്സാര പരിക്ക് പറ്റിയിരുന്നു.

‘നിങ്ങളുടെ സ്‌നേഹത്തിന് നന്ദി കേരളം, നിങ്ങളെ എല്ലാവരെയും പാലക്കാട് കണ്ടതില്‍ അതിയായ സന്തോഷവും നന്ദിയും ഉണ്ട്. ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു ചെറിയ പരിക്ക് കാരണം എനിക്ക് മറ്റ് രണ്ട് വേദികളിലും പത്രസമ്മേളനത്തിലും എത്താന്‍ കഴിഞ്ഞില്ല. കേരളത്തില്‍ നിങ്ങളെ എല്ലാവരെയും കാണാന്‍ ഞാന്‍ തീര്‍ച്ചയായും മടങ്ങിവരും. അതുവരെ അതേ സ്നേഹത്തോടെ ലിയോ ആസ്വദിക്കുന്നത് തുടരുക’. ലോകേഷ് ട്വീറ്റ് ചെയ്തു.

Exit mobile version