ശബരിമല തീര്‍ഥാടകര്‍ അലങ്കരിച്ച വാഹനങ്ങളില്‍ വരേണ്ട: പുഷ്പങ്ങളും ഇലകളും വച്ച വാഹനങ്ങള്‍ക്കെതിരെ നടപടി; ഹൈക്കോടതി

ശബരിമല: ശബരിമലയിലേക്ക് തീര്‍ഥാടകര്‍ അലങ്കരിച്ച വാഹനങ്ങളില്‍ വരരുതെന്ന് ഹൈക്കോടതി. തീര്‍ഥാടകരുടെ വാഹനങ്ങള്‍ പുഷ്പങ്ങളും ഇലകളും വച്ച് വാഹനങ്ങള്‍ അലങ്കരിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

പുഷ്പങ്ങളും ഇലകളും വച്ച് വരുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം. വാഹനങ്ങള്‍ അലങ്കരിച്ച് വരുന്നത് മോട്ടര്‍വാഹന ചട്ടങ്ങള്‍ക്ക് എതിരെന്ന് ഹൈക്കോടതി അറിയിച്ചു.

അതേസമയം ഈ മണ്ഡലകാലത്തേക്കുള്ള ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. മൂവാറ്റുപുഴ ഏനാനെല്ലൂര്‍ പുത്തില്ലത്ത് മനയിലെ പിഎന്‍ മഹേഷ് നിയുക്ത ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു. തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിലെ ശാന്തിയാണ് പിഎന്‍ മഹേഷ്. പൂങ്ങാട്ടുമനയിലെ മുരളി പിജി ആണ് നിയുക്ത മാളികപ്പുറം മേല്‍ശാന്തി.

ഉഷ പൂജയ്ക്ക് ശേഷം പന്തളം കൊട്ടാരത്തില്‍ നിന്നെത്തിയ കുട്ടികളാണ് ഇരു മേല്‍ശാന്തിമാരുടെയും നറുക്കെടുപ്പ് നടത്തിയത്. ശബരിമല മേല്‍ശാന്തിക്കായി 17 പേരും മാളികപ്പുറത്ത് 12 പേരുമാണ് അവസാന പട്ടികയില്‍ ഇടം പിടിച്ചത്. തുലാം പൂജകള്‍ക്കായി ഇന്നലെ വൈകിട്ടാണ് ശബരിമല നട തുറന്നത്.

Exit mobile version