പന്തളം കൊട്ടാരത്തിലെ ബാലന്‍ നറുക്കെടുത്തു, പിഎന്‍ മഹേഷ് നമ്പൂതിരി ശബരിമല മേല്‍ശാന്തി

പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയെ തെരഞ്ഞെടുത്തു. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ പുത്തലത്ത് മന എനാനല്ലൂര്‍ സ്വദേശിയായ മഹേഷ് പിഎന്‍ ആണ് പുതിയ ശബരിമല മേല്‍ശാന്തി.

നിലവില്‍ തൃശൂര്‍ പാറമേക്കാവ് ക്ഷേത്രം മേല്‍ശാന്തിയാണ് മഹേഷ് നമ്പൂതിരി. പന്തളം കൊട്ടാരത്തിലെ വൈദേഹ് എന്ന ബാലനാണ് മേല്‍ശാന്തിയുടെ നറുക്കെടുത്തത്.

also read: സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ മകന്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

മഹേഷ് നമ്പൂതിരിയുടെ പേര് ആദ്യ തവണയിലെ നറുക്കെടുപ്പില്‍ തന്നെ നറുക്കെടുത്തു. രാവിലെ 7.30ന് ഉഷ: പൂജയ്ക്കു ശേഷം അന്തിമ മേല്‍ശാന്തി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള 17 പേരുകള്‍ ഓരോന്നായി എഴുതി ഒരു വെള്ളിക്കൂടത്തില്‍ ചുരുട്ടിയിട്ടു.

16 വെള്ളപ്പേപ്പറും മേല്‍ശാന്തി എന്ന് എഴുതിയ പേപ്പറും മറ്റൊരു വെള്ളിക്കുടത്തില്‍ ഇട്ടു. തുടര്‍ന്ന് തന്ത്രി കുടങ്ങള്‍ ശ്രീലകത്തേക്ക് കൊണ്ടുപോയി പൂജിച്ച ശേഷം ശ്രീകോവിലിന് മുന്നില്‍ വച്ചു. ഇതിന് പിന്നാലെയാണ് പന്തളം കൊട്ടാരത്തില്‍ നിന്ന് കെട്ടുമുറുക്കി എത്തിയ വൈദേഹ് ആദ്യത്തെ കുടത്തില്‍ നിന്ന് പേര് നറുക്ക് എടുത്തത്. അടുത്ത കുടത്തില്‍ നിന്ന് മേല്‍ശാന്തി എന്ന് എഴുതിയ നറുക്കും എടുത്തു.

Exit mobile version