ജപ്തി ഭീഷണി: കൊരട്ടിയില്‍ മൂന്നംഗ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഒരാളുടെ നില അതീവഗുരുതരം

തൃശൂര്‍: കൊരട്ടി കാതിക്കുടത്ത് ജപ്തി ഭീഷണിയെ തുടര്‍ന്ന് മൂന്നംഗ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാതിക്കുടം സ്വദേശി തങ്കമണി (69), മരുമകള്‍ ഭാഗ്യലക്ഷ്മി (48), അതുല്‍ കൃഷ്ണ (10) എന്നിവരെ ഉറക്കഗുളിക കഴിച്ച് അവശനിലയില്‍ കണ്ടെത്തി. പായസത്തില്‍ ഉറക്കഗുളിക കലര്‍ത്തി കഴിച്ചതാണെന്നാണ് സൂചന.

മൂവരും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കുടുംബം. തങ്കമണിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ഭാഗ്യലക്ഷ്മിയുടെ ഭര്‍ത്താവ് പുറത്ത് പോയപ്പോഴാണ് സംഭവം. പായസത്തില്‍ ഉറക്കഗുളിക കലര്‍ത്തി കഴിക്കുകയായിരുന്നു. അതേസമയം, സംഭവത്തില്‍ കൊരട്ടി പോലീസ് അന്വേഷണം തുടങ്ങി.

ഈ കുടുംബം സഹകരണ ബാങ്കില്‍ നിന്ന് 22 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയപ്പോള്‍ ജപ്തിയായി മാറുകയായിരുന്നു. ഇതിനായി വീട്ടില്‍ നോട്ടീസ് പതിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് കുടുംബത്തിന്റെ പ്രവൃത്തിയെന്നാണ് കരുതുന്നത്. 10 വയസ്സുകാരനായ അതുല്‍ കൃഷ്ണ ഹൃദ്രോഗിയായിരുന്നു. ഈ കുട്ടിയുടെ ചികിത്സയ്ക്കായി നാട്ടുകാര്‍ ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് സംഭവമുണ്ടായത്.

Exit mobile version