സര്‍ക്കാര്‍ ഓഫീസുകളെ ഇനി ട്രോളേണ്ട..! ജനങ്ങള്‍ക്ക് ഇവരെ ആവശ്യമുണ്ട്; ഞായറാഴ്ചയും ഓഫീസിലെത്തി ജനങ്ങളെ സേവിച്ച് തഹസില്‍ദാറും ജീവനക്കാരും

കാട്ടാക്കട: സര്‍ക്കാര്‍ ജോലിക്കാരോട് ചിലര്‍ക്ക് പുച്ഛമുണ്ട്.. സര്‍ക്കാര്‍ ജോലി കിട്ടിയിട്ട് വേണം ലീവെടുക്കാന്‍, ഓഫീസിലെത്തിയിട്ട് വേണം ഉറങ്ങാന്‍ എന്നൊക്കെയാണ് പറച്ചില്‍. എന്നാല്‍ അത്തരം മൊഴികളൊന്നും ഇനി വേണ്ട എന്നാണ് ഈ സര്‍ക്കാര്‍ ഓഫീസ് തെളിയിക്കുന്നത്. ഞായറാഴ്ചയും സേവനമനുഷ്ടിച്ച് മാതൃകയായിരിക്കുകയമാണ് കാട്ടാക്കട താലൂക്ക് ആസ്ഥാനം.

പ്രവൃത്തി ദിവസം പോലെ രാവിലെ പത്തുമണിയോടെ തന്നെ ജീവനക്കാര്‍ ഹാജരായി. കാല്‍ നൂറ്റാണ്ടായി പട്ടയത്തിനു കാത്തിരിക്കുന്നവര്‍ക്ക് പൂര്‍ണ്ണമായും ഭൂമിയുടെ അവകാശം നല്‍കുന്നതിനായി നടപടികള്‍ തീര്‍പ്പാക്കുന്നതിനാണ് തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഓഫീസ് പ്രവര്‍ത്തിച്ചത്. പട്ടയം നല്‍കുന്നതിനായുള്ള അവസാനവട്ടജോലികളും ഇന്നലെ പൂര്‍ത്തിയാക്കി.

തങ്ങള്‍ക്ക് പ്രിയപ്പെട്ട ഉദ്യോഗസ്ഥരാണ് തഹസീല്‍ദാര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ എന്നാണ് നാട്ടുകാരുടെ വാദം. ഷീജാ ബീഗം ആണ് തഹസില്‍ദാര്‍. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ സുരേഷ്, ഹരി, വില്ലേജ് ഓഫീസര്‍മാരായ ജ്യോതി, മനോജ് എന്നിവര്‍ക്ക് പുറമെ മറ്റു ജീവനക്കാരും കര്‍ത്തവ്യ നിര്‍വഹണത്തിനായി കൃത്യസമയത്ത് എത്തിയിരുന്നു.

Exit mobile version