കാത്തിരിപ്പിന് വിരാമം, ഐഫോണ്‍ 15 സീരീസുമായി ആപ്പിളെത്തി, പ്രോമാക്‌സിന് 2 ലക്ഷം വരെ

ഐഫോണ്‍ പ്രേമികള്‍ ആകാംഷയോടെ കാത്തിരുന്ന ഐഫോണ്‍ 15 പ്രോ മാക്സ് ഉള്‍പ്പെടെ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ തുടങ്ങിയ 4 ഫോണുകള്‍ ആപ്പിള്‍ ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുകയാണ്.

ഇന്ത്യയിലെ ഐഫോണ്‍ 15 സീരിസിന്റെ വിലകളും പ്രഖ്യാപിച്ചു. 1,59,900 രൂപ മുതലാണ് ഐഫോണ്‍ 15 പ്രോ മാക്സ് സീരിസിന്റെ വില തുടങ്ങുന്നത്. ടോപ് മോഡലിന് 1,99,900 രൂപ നല്‍കണം.

also read: കുടുംബ വഴക്ക്; മകനെയും മരുമകളെയും കൊച്ചു മകനെയും പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി പിതാവ്, ശേഷം ആത്മഹത്യ ശ്രമം, സംഭവം തൃശൂരില്‍

ഐഫോണ്‍ 15 പ്രോ സീരിസ് തുടക്ക വേരിയന്റിന് 1,34,900 രൂപ നല്‍കണം. അതേസമയം, ഐഫോണ്‍ 15 തുടക്ക വേരിയന്റിന്റെ വില 79,900 രൂപ ആയിരിക്കും. 15 പ്ലസിന് 89,900 രൂപ നല്‍കണം.

4 ഫോണുകള്‍ക്കൊപ്പം ആപ്പിള്‍ വാച്ച് സീരീസ് 9 , ആപ്പിള്‍ വാച്ച് അള്‍ട്ര 2 എന്നീ വാച്ചുകളും ആപ്പിള്‍ ഔദ്യോഗികമായി പുറത്തിറക്കിയിട്ടുണ്ട്.

ഐഫോണ്‍ മോഡലുകളുടെ വില വിവരം അറിയാം

ഐഫോണ്‍ 15 128 ജിബി 79,900 രൂപ
ഐഫോണ്‍ 15 256 ജിബി 89,900 രൂപ
ഐഫോണ്‍ 15 512 ജിബി 1,09,900 രൂപ
ഐഫോണ്‍ 15 പ്ലസ് 128 ജിബി 89,900 രൂപ
ഐഫോണ്‍ 15 പ്ലസ് 256 ജിബി 99,900 രൂപ
ഐഫോണ്‍ 15 പ്ലസ് 512 ജിബി 1,19,900 രൂപ
ഐഫോണ്‍ 15 പ്രോ 128ജിബി 1,34,900 രൂപ
ഐഫോണ്‍ 15 പ്രോ 256 ജിബി 1,44,900 രൂപ
ഐഫോണ്‍ 15 പ്രോ 512 ജിബി 1,64,900 രൂപ
ഐഫോണ്‍ 15 പ്രോ 1 ടിബി 1,84,900 രൂപ
ഐഫോണ്‍ 15 പ്രോ മാക്സ് 256ജിബി 1,59,900രൂപ
ഐഫോണ്‍ 15 പ്രോ മാക്സ് 512 ജിബി 1,79,900 രൂപ
ഐഫോണ്‍ 15 പ്രോ മാക്സ് 1 ടിബി 1,99,900 രൂപ

Exit mobile version