കോഴിക്കോട്: ശ്രീകൃഷ്ണജയന്തി ഘോഷയാത്രയില്‍ മതസൗഹാര്‍ദത്തിന്റെ ഉത്തമ കാഴ്ചയായി കൃഷ്ണനായി എത്തിയ ഏഴ് വയസ്സുകാരന്‍ യഹിയ. തലശ്ശേരി സ്വദേശിയായ മുഹമ്മദ് യഹിയയാണ് വീല്‍ച്ചെയറിലിരുന്ന് ശ്രീകൃഷ്ണനാവാനുള്ള തന്റെ ആഗ്രഹം സഫലമാക്കിയത്.
അരയ്ക്ക് താഴെ അസുഖം ബാധിച്ച് തളര്‍ന്ന യഹിയ ചികിത്സയ്ക്ക് വേണ്ടിയാണ് കോഴിക്കോട് എത്തിയത്. ഉമ്മുമ്മ ഫരീദയ്‌ക്കൊപ്പമാണ് യഹിയ വീല്‍ ചെയറില്‍ കൃഷ്ണനായി എത്തിയത്. അസുഖം മാറിയാല്‍ കൃഷ്ണനായി നടന്ന് പോകണമെന്ന ആഗ്രഹവും യഹിയ പങ്കുവച്ചു.
തലശ്ശേരി സ്വദേശിയായ യഹിയ അരയ്ക്ക് താഴെ അസുഖം ബാധിച്ച് തളര്‍ന്നതിനെ തുടര്‍ന്ന് ചികിത്സയിലാണ്. കോഴിക്കോട് ചികിത്സയ്ക്ക് എത്തിയപ്പോള്‍ കൃഷ്ണനാവണമെന്ന ആഗ്രഹം യഹിയ പറഞ്ഞതിനെ തുടര്‍ന്നാണ് ശോഭായാത്രയില്‍ പങ്കെടുത്തത്.