മുഖത്ത് മുളക് തേച്ച് വായില്‍ തുണി തിരുകി 15കാരന്‍ അച്ഛന്റെ തലക്കടിച്ചു; തന്നെ അടിച്ചതിന്റെ പ്രതികാരം തീര്‍ത്തതെന്ന് മകന്‍, കേസ്

പോത്തന്‍കോട് മഞ്ഞ മലയിലാണ് സംഭവം.

തിരുവനന്തപുരം: അടിച്ചതിന്റെ പ്രതികാരം തീര്‍ക്കാനായി കൂട്ടുകാരന്റെ സഹായത്തോടെ അച്ഛനെ മര്‍ദ്ദിച്ച് മകന്‍. വൃക്ക രോഗിയായ അച്ഛനാണ് 15 കാരന്റെ ക്രൂരമര്‍ദ്ദനത്തിനിരയായത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില
ാണ് അച്ഛന്‍. പോത്തന്‍കോട് മഞ്ഞ മലയിലാണ് സംഭവം.

10ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പതിനഞ്ചുകാരന്‍. അച്ഛന്‍ അടിച്ചതിന്റെ പ്രതികാരം തീര്‍ക്കാന്‍ മുഖത്ത് മുളക് തേച്ച് വായില്‍ തുണി തിരുകി തലക്കടിക്കുകയായിരുന്നു മകന്‍. അതേസമയം, തന്നെ അച്ഛന്‍ അടിച്ചതിന്റെ പ്രതികാരം തീര്‍ക്കാനാണ് സുഹൃത്തിന്റെ സഹായത്തോടെ തിരിച്ച് മര്‍ദ്ദിച്ചതെന്ന് മകന്‍ പറഞ്ഞു.

അതിനിടെ, സംഭവം അറിഞ്ഞ് പോലീസെത്തിയപ്പോള്‍ മകന്‍ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. അച്ഛനൊപ്പം മകനേയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തു.

Exit mobile version