പൊള്ളലേറ്റ കുട്ടിയെ കരയിപ്പിച്ച് ട്രെയിനില്‍ ഭിക്ഷാടനം; ആര്‍പിഎഫ് പിടികൂടി, കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: ട്രെയിനില്‍ പൊള്ളലേറ്റ കുട്ടിയുമായി ഭിക്ഷാടനം നടത്തിയ സ്ത്രീയെ പിടികൂടി. തിരുവനന്തപുരം-ചെന്നൈ എക്‌സ്പ്രസിലാണ് സംഭവം.

ഒന്നര വയസുള്ള കുട്ടിയുടെ വയറ്റിലും, കൈയ്യിലുമാണ് പൊള്ളലേറ്റതിന്റെ മാരകമായ മുറിവ്. മുറിവില്‍ അമര്‍ത്തി കുട്ടിയെ കരയിച്ചായിരുന്നു ഇവരുടെ ഭിക്ഷാടനം. യാത്രക്കാര്‍ സ്ത്രീയെ തടഞ്ഞുവെച്ചു.

എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ വച്ചാണ് ആര്‍പിഎഫ് ഇവരെ കസ്റ്റഡിയിലെടുത്തത്. കടുത്ത പനിയുണ്ടായിരുന്ന കുട്ടിയെ ചികിത്സയ്ക്കായി പോലീസ് ആശുപത്രിയിലെത്തിച്ചു.

Exit mobile version