കിഴക്കേകോട്ടയിൽ രണ്ടുവയസുള്ള കുഞ്ഞിനെ തട്ടികൊണ്ടുപോകാൻ ശ്രമം; ട്രാൻസ് വുമൺ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ കിഴക്കേകോട്ടയിൽ രണ്ടു വയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച് ട്രാൻസ് വുമൺ പിടിയിലായി. ഇന്ന് രാവിലെയായിരുന്നു സംഭവം. കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിച്ച ട്രാൻസ് വുമണിനെ ഫോർട്ട് പോലീസാണ് പിടിയിലായത്.

തിരുവനന്തപുരം മണ്ണന്തല സ്വദേശിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാനാണ് ശ്രമിച്ചത്. അച്ചനോടൊപ്പം ഉണ്ടായിരുന്ന രണ്ടു വയസ്സുള്ള കുഞ്ഞിനെ പ്രതി ബലമായി പിടിച്ചു വാങ്ങാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം.

also read- ആരാധകരുടെ പ്രിയപ്പെട്ട നടൻ അശോക് സെൽവൻ വിവാഹിതനാകുന്നു; വധു നടി കീർത്തി

സംഭവ സമയത്ത് പ്രതി മദ്യലഹരിയിൽ ആയിരുന്നു എന്ന് ഫോർട്ട് പോലീസ് അറിയിച്ചു. നിലവിൽ പ്രതി ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിലാണ്.

Exit mobile version