രണ്ട് ജില്ലകളിലായി മൂന്ന് ട്രെയിനുകള്‍ക്ക് ഒരേസമയം കല്ലേറ്; ആസൂത്രിതമെന്ന് റെയില്‍വേ പോലീസ്

കണ്ണൂരിന് പുറമെ കാസര്‍കോഡും ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായി

കാസര്‍കോഡ്: കേരളത്തിലെ രണ്ട് ജില്ലകളിലായി മൂന്ന് ട്രെയിനുകള്‍ക്ക് നേരെ കല്ലേറ് ഉണ്ടായി. ഇന്നലെ കണ്ണൂരില്‍ രണ്ട് ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായതിന് പിന്നാലെയാണ് കാസര്‍കോടും ട്രെയിനു നേരെ കല്ലേറുണ്ടായതായി റിപ്പോര്‍ട്ട്.

കാഞ്ഞങ്ങാടിനും നീലേശ്വരത്തിനും ഇടയില്‍ ഇന്നലെ ഓഖ എക്‌സ്പ്രസിനായിരുന്നു കല്ലേറ് നടന്നത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. ട്രെയിനിന് അകത്തു കല്ല് പതിച്ചെങ്കിലും യാത്രക്കാര്‍ക്ക് പരിക്കില്ല.

അതേസമയം, കണ്ണൂരില്‍ 2 ട്രെയിനുകള്‍ക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ മൂന്നു പേരെ റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തു. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് സൂചന.

Exit mobile version