ശബരിമലയിലെ യുവതീപ്രവേശം: നല്ല കാര്യമെന്ന് എംഎം മണി

ശബരിമല ദര്‍നത്തിനായി യുവതികള്‍ എത്തിയാല്‍ ഇനിയും സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞിരുന്നു

ഇടുക്കി: ശബരിമലയില്‍ യുവതികള്‍ കയറിയത് നല്ല കാര്യമെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഇതിന്റെ പേരില്‍ ആക്രമണം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. പിഎസ് ശ്രീധരന്‍ പിള്ളയെ മാധ്യമങ്ങള്‍ ബഹിഷ്‌കരിച്ചതു പോലെ എല്ലാവരും ബഹിഷ്‌കരിക്കണമെന്നും മന്ത്രി പറഞ്ഞു. ശബരിമല ദര്‍നത്തിനായി യുവതികള്‍ എത്തിയാല്‍ ഇനിയും സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞിരുന്നു.

Exit mobile version