ദിലീപിന്റെ രാജി സ്വീകരിച്ചു..! തന്റെ പേര് വിളിച്ച് പറയുന്നതില്‍ ദുഖമുണ്ട്; മോഹന്‍ലാല്‍

കൊച്ചി: താര സംഘടനയായ എഎംഎംഎ നടന്‍ ദിലീപിന്റെ രാജി സ്വീകരിച്ചു. എന്നാല്‍
താന്‍ അങ്ങോട്ട് വിളിച്ച് രാജി ആവശ്യപ്പെടുകയായിരുന്നു എന്ന് മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം നേരത്തെ രാജിവെച്ച് പോയവര്‍ക്ക് സംഘടനയില്‍ തിരികെ വരണമെന്നുണ്ടെങ്കില്‍ വീണ്ടും അപേക്ഷ നല്‍കാം. എന്നാല്‍ തിരിച്ചെടുക്കണമോ വേണ്ടെയോ എന്ന് എക്‌സിക്യൂട്ടീവ് കമ്മറ്റി ചേര്‍ന്ന് അപ്പോള്‍ തീരുമാനിക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

എന്നാല്‍ എല്ലാസ്ഥലത്തും മോഹന്‍ ലാല്‍ എന്ന വ്യക്തിയെ പേരെടുത്ത് പറയുന്നത് ശരിയാണോ.. തനിക്ക് അതില്‍ ദുഖമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ അമ്മയില്‍ സംവിധാനം ഉണ്ട്. നടിമാര്‍ തിരിച്ചു വരുന്നതില്‍ സന്തോഷമേയുള്ളൂ എന്നനും മോഹന്‍ലാല്‍. അതേസമയം നടിമാരുടെ പ്രശ്‌നത്തില്‍ മാധ്യമങ്ങള്‍ക്ക് മുമ്ബില്‍ വിരുദ്ധ നിലപാടെടുത്ത സിദ്ദിഖും ജഗദീഷും തമ്മില്‍ ഒരു പ്രശ്‌നവും ഇല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇരുവരും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഭായി ഭായി ആയാണ് പ്രത്യക്ഷപ്പെട്ടത്. അതേസമം ഡബ്ല്യുസിസി അംഗങ്ങളെ നടിമാരെന്ന് വിളിച്ചാണ് മോഹന്‍ലാല്‍ വീണ്ടും അഭിസംബോധന ചെയ്തത്.

Exit mobile version