‘ താന്‍ മാനേജരായ സ്‌കൂളില്‍ 4ാം ക്ലാസ് വരെ ഇനി ഹോംവര്‍ക്കില്ല; അവര്‍ അച്ഛനേയും അമ്മയേയും കെട്ടിപ്പിടിച്ചുറങ്ങട്ടെ’; കെ ബി ഗണേഷ് കുമാര്‍

താന്‍ മാനേജരായ സ്‌കൂളില്‍ 4ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഇനി ഹോംവര്‍ക്ക് കൊടുക്കില്ലെന്നും അവര്‍ അച്ഛന്റെയും അമ്മയുടേയും നെഞ്ചോട് ചേര്‍ന്ന് കിടന്നുറങ്ങട്ടെ എന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

കൊല്ലം; തന്റെ സ്‌കൂളില്‍ പുതിയ തീരുമാനവുമായി കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. താന്‍ മാനേജരായ സ്‌കൂളില്‍ 4ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഇനി ഹോംവര്‍ക്ക് കൊടുക്കില്ലെന്നും അവര്‍ അച്ഛന്റെയും അമ്മയുടേയും നെഞ്ചോട് ചേര്‍ന്ന് കിടന്നുറങ്ങട്ടെ എന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ഗണേഷ് കുമാറിന്റെ വാക്കുകള്‍…

‘ഇന്നലെ ഞാനൊരു തീരുമാനം എടുത്തു. താന്‍ മാനേജരായ സ്‌കൂളില്‍ എല്‍.കെ.ജി. മുതല്‍ നാലാം ക്ലാസ് വരെ ഇനി മുതല്‍ കുട്ടികള്‍ക്ക് ഹോം വര്‍ക്കോ പുസ്തകം വീട്ടില്‍ കൊടുത്തയക്കുകയോ ഇല്ല എന്നതാണ് അത്.

കേരളത്തില്‍ ഒരു വിദ്യാഭ്യാസ പരിഷ്‌കാരം താന്‍ എന്റെ സ്‌കൂളില്‍ നിന്ന് തന്നെ തുടങ്ങുകയാണ്. നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ വീട്ടില്‍ വന്നാല്‍ കളിക്കണം, ടി.വി. കാണണം, അച്ഛന്റെയും അമ്മയുടെയും നെഞ്ചോട് ചേര്‍ന്ന് അവരെ കെട്ടിപ്പിടിച്ച് രാത്രിയില്‍ സന്തോഷത്തോടെ ഉറങ്ങണം. എന്നിട്ട് രാവിലെ സ്‌കൂളില്‍ വരട്ടെയെന്നും പഠനം സ്‌കൂളില്‍ ആകട്ടെയെന്നും എംഎല്‍എ ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

വീഡിയോ കടപ്പാട്.. മനോരമ ന്യൂസ്‌

ഒരു പൊതു പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. അതേസമയം, ഗണേഷ് കുമാറിന്റെ ഈ തീരുമാനത്തെ സോഷ്യല്‍ മീഡിയ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

Exit mobile version