വിലപേശലും ഏശിയില്ല; ഒടുവിൽ വഴങ്ങി ലോറിയുടമ! 6 ദിവസത്തിന് ശേഷം കോൺക്രീറ്റ് മിക്‌സിംഗ് ലോറി നീക്കി, വീട് പുതുക്കി നൽകും; ഉടമസ്ഥന് ആശ്വാസകരമായ തീരുമാനം ആയത് ഗണേഷ് കുമാർ എംഎൽഎയുടെ ഇടപെടലിൽ

K B Ganesh Kumar MLA | Bignewslive

കൊല്ലം: കൊട്ടാരക്കയിൽ വീട്ടിലേയ്ക്ക് ഇടിച്ചുകയറിയ കോണ്ഡക്രീറ്റ് മിക്‌സിംഗ് ലോറി നീക്കി. അപകടം നടന്ന് ആറ് ദിവസത്തിന് ശേഷമാണ് ക്രെയിൻ എത്തിച്ച് മിക്‌സിംഗ് ലോറി നീക്കം ചെയ്തത്. അപകടത്തിൽ തകർന്ന വീട് വളരെ വേഗം പുതുക്കി പണിത് നൽകാമെന്ന് ലോറിയുടമ അറിയിച്ചു. അടൂരിൽ നിന്നും കുന്നിക്കോടേക്ക് പോയ വലിയ കോൺക്രീറ്റ് റെഡിമിക്‌സ് ലോറി വെള്ളിയാഴ്ച രാവിലെയാണ് മൈലം സ്വദേശിയായ രാമചന്ദ്രൻ പിള്ളയുടെ വീട്ടിലേക്ക് മറിഞ്ഞത്.

അപകടമുണ്ടായിട്ടും ലോറിയുടമ തിരിഞ്ഞു നോക്കിയില്ലെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. അഞ്ച് ലക്ഷം വരെ നാശനഷ്ടം വരുത്തിയ ഇടത്ത് അമ്പതിനായിരം നൽകാമെന്ന് പറഞ്ഞ് വിലപേശിയതായും വീട്ടുടമസ്ഥൻ പറഞ്ഞിരുന്നു. എന്നാൽ ഇതിലൊന്നും വഴങ്ങില്ലെന്ന് കണ്ടതോടെ വീട് പുതുക്കി നൽകാമെന്ന് ലോറിയുടമ അറിയിക്കുകയായിരുന്നു.

Concrete mixer lorry | Bignewslive

വെള്ളമോ വെളിച്ചമോ ഇല്ലാതെ കഴിഞ്ഞ കുടുംബത്തിന്റെ ദുരവസ്ഥ പുറത്തുവന്നിരുന്നു. തുടർന്ന് കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് വാഹനം നീക്കം ചെയ്യാമെന്നും വീട് പുതുക്കി പണിയാമെന്ന് വാഹനയുടമ ഉറപ്പ് നൽകിയത്. ഈ തീരുമാനം വീട്ടുടമസ്ഥന് ഏറെ ആശ്വാസമാണ് നൽകിയത്. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം വൈകിട്ട ക്രെയിൻ ഉപയോഗിച്ച് വാഹനം നീക്കിയത്.

സമ്മാനമായി ലഭിച്ച ആടിനെ കശാപ്പ് ചെയ്യാൻ കൂടെ വന്നില്ല; സുഹൃത്തിന്റെ തല വെട്ടിയെടുത്ത് യുവാവ്

വീട് പണി ഉടൻ തുടങ്ങുമെന്നും തകർന്ന വീട്ടുപകരണങ്ങൾക്ക് പകരം പുതിയത് വാങ്ങി നൽകാമെന്നും വാഹനയുടമ ഉറപ്പ് നൽകിയിട്ടുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലേയാണ് അപകടമുണ്ടായത്. പാറകഷ്ണങ്ങള്‍ പോലെയാണ് വീട് ഇപ്പോഴുള്ളത്. ജനാലയും വീട്ടുപകരണങ്ങളും നശിച്ചുകിടക്കുകയാണ്. കോണ്‍ക്രീറ്റ് മിശ്രിതവുമായി വന്ന റെഡിമിക്സ് ലോറി കയറ്റംകയറുന്നതിനിടെ പിന്നിലേക്കുരുണ്ട് പാതയോരത്തെ വീട്ടിലേക്കു മറിയുകയായിരുന്നു.

KB Ganesh Kumar MLA | Bignewslive

വീട് ഭാഗികമായി തകർന്ന് ബലക്ഷയമുണ്ടായി. സംഭവസമയം ഉള്ളിലുണ്ടായിരുന്ന വീട്ടമ്മ പൂജാമുറിയിലേക്ക് ഓടിമാറിയതിനാലാണ് ദുരന്തം ഒഴിവായത്. മറിഞ്ഞ ലോറിയുടെ ഡ്രൈവർക്കും പരിക്കുകളൊന്നുമില്ല. വീടിന്റെ മുൻഭാഗത്തെ ഭിത്തിയും കോൺക്രീറ്റ് ഷെയ്ഡും ഉൾപ്പെടെ തകർത്ത് ലോറി വീട്ടിനുള്ളിലേക്ക് പതിച്ചനിലയിലാണ്. അപകടത്തെത്തുടർന്ന് ലോറിയിലുണ്ടായിരുന്ന കോൺക്രീറ്റ് മിശ്രിതം വീട്ടുപരിസരമാകെ വ്യാപിച്ചു കിടക്കുകയാണ്.

മൈലം-കുരാ പാതയിൽ കുരാ വായനശാല ജങ്ഷനിലെ അങ്കണവാടിക്കുസമീപം വെള്ളിയാഴ്ച രാവിലെ 9.45-ന് ആയിരുന്നു അപകടം നടന്നത്. അടൂരിൽനിന്നു കുന്നിക്കോട് ഭാഗത്തേക്ക് കോൺക്രീറ്റ് മിശ്രിതവുമായി വന്നതാണ് അഞ്ചൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലോറി.

Exit mobile version