ശുദ്ധികലശം അയിത്തത്തിന്റെ ഭാഗവും ഭരണഘടനാ വിരുദ്ധവും; തന്ത്രിക്കെതിരെ എകെ ബാലന്‍

യുവതി പ്രവേശനത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് തന്ത്രിക്ക് വിട്ടുനിന്ന് മാന്യത പുലര്‍ത്താമായിരുന്നുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു

തിരുവനന്തപുരം: ശബരിമലയില്‍ കനക ദുര്‍ഗയും ബിന്ദുവും ദര്‍ശനം നടത്തിയതിന് തൊട്ടുപിന്നാലെ തന്ത്രി നട അടച്ച് ശുദ്ധികലശം നടത്തിയതിനെതിരെ മന്ത്രി എകെ ബാലന്‍. തന്ത്രിയുടെ ഈ പ്രവൃത്തി ഭരണഘടനാ വിരുദ്ധമെന്ന് എകെ ബാലന്‍ പറഞ്ഞു. യുവതി പ്രവേശനത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് തന്ത്രിക്ക് വിട്ടുനിന്ന് മാന്യത പുലര്‍ത്താമായിരുന്നുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇത്തരത്തിലുള്ള ശുദ്ധികലശം അയിത്തത്തിന്റെ ഭാഗവും ഭരണഘടനാ വിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു.അയിത്തം ഭരണഘടന അംഗീകരിക്കുന്നില്ലയെന്നും എകെ ബാലന്‍ പറഞ്ഞു. കൂടാതെ തിരുവിതാംകൂര്‍ മാന്വല്‍ പ്രകാരം തന്ത്രിക്ക് ഏകപക്ഷീയമായി തീരുമാനം എടുക്കാനാവില്ലയെന്നും നട അടച്ചത് കോടതി വിധിക്ക് എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version