കേരളത്തിലെ സ്ഥിതിഗതികള്‍ ഉടന്‍ ശാന്തമാക്കണം, കഴിഞ്ഞ ദിവസത്തെ അതിക്രമങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രം..!

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നടന്ന ഹര്‍ത്താലും അതിന്റെ പ്രത്യാഘാതങ്ങളും നിരവധി നാശനഷ്ടങ്ങളാണ് വരുത്തിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സംസ്ഥാനസര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. കേരളത്തിലെ നിലവിലുള്ള സ്ഥിതി ഉടന്‍ നിയന്ത്രണവിധേയമാക്കണമെന്നും രാജ്‌നാഥ് സിംഗ് നിര്‍ദേശം നല്‍കി.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്നായിരുന്നു ഹര്‍ത്താലും അക്രമവും. അതേസമയം ബിജെപി എംപിമാര്‍ ഇന്നലെ രാജ്‌നാഥ് സിംഗിനെ കണ്ട് പരാതി നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശവുമായി രാജ്‌നാഥ് സിങ് രംഗത്തെത്തിയത്. മാവോയിസ്റ്റ് ബന്ധമുള്ളവരെ ശബരിമലയില്‍ കയറ്റി ദര്‍ശനം നടത്തിച്ചെന്നും ഇത് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം എന്നുമായിരുന്നു വി മുരളീധരന്‍ എംപി ഉള്‍പ്പടെയുള്ളവര്‍ ആവശ്യപ്പെട്ടത്.

Exit mobile version