തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കും, തങ്ങള്‍ ദളിതരായതിനാല്‍ ശുദ്ധിക്രിയ നടത്തി..! ഗുരുതര ആരോപണവുമായി മലകയറിയ ബിന്ദുവും കനകദുര്‍ഗയും

തിരുവനന്തപുരം: ശബരിമല തന്ത്രി കണ്ഠരര് രാജീവര്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി ബിന്ദുവും കനകദുര്‍ഗയും. തങ്ങള്‍ മലയില്‍ കയറിയതിനെ തുടര്‍ന്ന് ക്ഷേത്ര നട അടച്ച് ശുദ്ധികലശം നടത്തി. തങ്ങള്‍ ദളിതരായതിനാലാണ് തന്ത്രി അങ്ങനെ നടത്തിയത് എന്നാണ് ഇരുവരുടേയും ആരോപണം. അതേസമയം ദലിത് നിയമ പ്രകാരം തന്ത്രി ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്നും ബിന്ദു പറഞ്ഞു.

ദളിതരെ അധിഷേപിക്കുന്ന തരത്തിലുള്ള ഈ നടപടി ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കും. യുവതി പ്രവേശനം അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ സ്ഥാനമൊഴിയുകയാണ് ചെയ്യേണ്ടിയിരുന്നത്. ശബരിമലയില്‍ ഇനിയും ദര്‍ശനം നടത്തുമെന്നും ബിന്ദുവും കനക ദുര്‍ഗയും പറഞ്ഞു.

Exit mobile version