അരുമയെ കാത്ത് ആന്‍സി: വീട്ടമ്മയുടെ കാല്‍ലക്ഷത്തിലധികം വിലയുള്ള നായക്കുട്ടി മോഷണം പോയി

കൊച്ചി: കൊച്ചിയില്‍ നിന്നും കാല്‍ലക്ഷത്തിലധികം വിലയുള്ള നായക്കുട്ടിയെ മോഷ്ടിച്ചതായി പരാതി. തൃക്കാക്കര കെന്നഡിമുക്കില്‍ താമസിക്കുന്ന കുടുംബത്തിന്റെ ബീഗിള്‍ ഇനത്തില്‍പ്പെട്ട നായക്കുട്ടിയാണ് മോഷണം പോയത്. ആന്‍സി ആനന്ദിന്റെ മൂന്ന് വയസ് മാത്രം പ്രായമുള്ള നായക്കുട്ടിയാണ് നഷ്ടപ്പെട്ടത്.

റോഡിലേക്ക് ഇറങ്ങിയ നായക്കുട്ടിയെ രണ്ട് യുവാക്കള്‍ കാറിലെത്തി പിടിച്ചുകൊണ്ടുപോയെന്നാണ് കുടുംബം പറയുന്നത്. ഉച്ചയ്ക്ക് വീടിന്റെ തുറന്ന് കിടന്ന ഗേറ്റിലൂടെ നായക്കുട്ടി പുറത്ത് ചാടുകയായിരുന്നു. റോഡിലൂടെ കുറച്ച് ദൂരം ഓടി. കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നില്‍ നായക്കുട്ടിയെത്തിയത് പ്രദേശത്തെ വീട്ടമ്മ കണ്ടിരുന്നു.

റോഡില്‍ നായക്കുട്ടിയെ കണ്ട് വാഹനങ്ങള്‍ നിര്‍ത്തിയതോടെ ചെറിയ ഗതാഗത കുരുക്കായി. ഇതിനിടയില്‍ വെളുത്ത കാറിലെത്തിയ രണ്ട് യുവാക്കള്‍ നായക്കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ദൃക്‌സാക്ഷികളാണ് അറിയിച്ചത്.

Read Also: നന്ദിനി തത്കാലം കേരളത്തിലേക്കില്ല: പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കില്ല

ഇതോടെ കുടുംബം പോലീസില്‍ പരാതി നല്‍കി. പ്രദേശത്തെ സിസിടിവികളെ ആശ്രയിച്ച് യുവാക്കളെത്തിയ കാര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സമൂഹമാധ്യമങ്ങളിലും വിവരം പങ്കുവെച്ച കുടുംബം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

Exit mobile version