യൂട്യൂബര്‍ക്കെതിരെ പരാതിയുമായി സ്ത്രീകള്‍, കണ്ണൂരിലും കേസ്, അറസ്റ്റ് ചെയ്തത് പ്രശ്‌സതിക്ക് വേണ്ടിയെന്ന് തൊപ്പി

വളാഞ്ചേരി: കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത യൂ ട്യൂബര്‍ തൊപ്പി എന്ന മുഹമ്മദ് നിഹാദിന് സ്റ്റേഷന്‍ ജാമ്യം അനുവദിച്ചു. പൊതുജനമദ്ധ്യത്തില്‍ അശ്ലീല പരാമര്‍ശം നടത്തിയതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനുമായിരുന്നു തൊപ്പിയെ അറസ്റ്റ് ചെയ്തത്.

അതേസമയം, കണ്ണൂരിലും തൊപ്പിക്കെതിരെ കേസുള്ളതിനാല്‍ വളാഞ്ചേരി പൊലീസ് തൊപ്പിയെ കണ്ണപുരം പൊലീസിന് കൈമാറും. അശ്ലീല സംഭാഷണങ്ങള്‍ അടങ്ങിയ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനാണ് കണ്ണൂരില്‍ തൊപ്പിക്കെതിരെ കേസെടുത്തിരിക്കുന്നത്.

also read: സഞ്ചരിക്കുന്ന ചരക്കു തീവണ്ടിക്ക് മുകളിൽ കയറി യോഗ ചെയ്ത് യുപി വിദ്യാർത്ഥികൾ; അറസ്റ്റിൽ

ടി കെ അരുണ്‍ എന്നയാളുടെ പരാതിയിലാണ് കണ്ണപുരം പൊലീസ് കേസെടുത്തത്. ഐ ടി ആക്ട് 67 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ക്കെതിരെ സ്ത്രീകളും പരാതിയുമായി വന്നിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. തൊപ്പിയുടെ രണ്ട് ഫോണുകളും താമസസ്ഥലത്തു നിന്ന് കമ്പ്യൂട്ടറും ഹാര്‍ഡ് ഡിസ്‌ക്കും അനുബന്ധ ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

also read: ‘എല്ലാവരും എന്റെ കൂടെ ഉണ്ടാകണം, എന്നെ പിന്തുണയ്ക്കണം; ഇനി കുറച്ചുനാൾ വിശ്രമം’; അപകടത്തിൽ പരിക്കേറ്റ മഹേഷ് കുഞ്ഞുമോൻ

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് എറണാകുളം എടത്തലയിലെ താമസസ്ഥലത്ത് നിന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് തൊപ്പിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിച്ചു. പൊലീസ് വാതില്‍ ചവിട്ടിപ്പൊളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ തൊപ്പി സമൂഹമാദ്ധ്യമങ്ങളിലൂടെ തത്സമയം പങ്കുവച്ചു. തന്നെ പ്രശസ്തിക്ക് വേണ്ടിയാണ് അറസ്റ്റ് ചെയ്തതെന്ന് തൊപ്പി ആരോപിച്ചു.

Exit mobile version