‘ഇദ്ദേഹത്തെ വിട്ടുള്ള കളിയില്ല..അങ്ങിനെ ആരും ധരിക്കേണ്ട’: രാമസിംഹന്‍

തൃശ്ശൂര്‍: സംവിധായകന്‍ രാജസേനന് പിന്നാലെ സംവിധായകന്‍ രാമസിംഹന്‍ അബൂബക്കറും (അലി അക്ബര്‍) ബിജെപി വിട്ടിരിക്കുകയാണ്. സ്വതന്ത്ര അഭിപ്രായങ്ങള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനം ഇല്ലാത്തതിനാലാണ് ബിജെപി വിട്ടതെന്നാണ് രാമസിംഹന്‍ പറഞ്ഞത്.

ബിജെപി വിട്ടതിന് പിന്നാലെ രാമസിംഹന്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഫോട്ടോ പങ്കുവച്ച് ‘ഇദ്ദേഹത്തെ വിട്ടുള്ള കളിയില്ല..അങ്ങിനെ ആരും ധരിക്കയും വേണ്ട..’ എന്നാണ് രാമസിംഹന്‍ കുറിച്ചത്. പോസ്റ്റില്‍ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.

കലാകാരന്‍ എന്ന നിലയില്‍ പലപ്പോഴും സ്വന്തം അഭിപ്രായം തുറന്നു പറയേണ്ടിവരും. ബിജെപിയിലെത്തിയ ശേഷം ഇത് പലപ്പോഴും പറ്റുന്നില്ലെന്നും രാമസിംഹന്‍ പറഞ്ഞിരുന്നു. ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനില്ലെന്നും ഹിന്ദു ധര്‍മ്മത്തോടൊപ്പം നില്‍ക്കും എന്നാണ് സംവിധായകന്‍ വ്യക്തമാക്കിയത്.

Exit mobile version