രഹ്നാ ഫാത്തിയ്‌ക്കെതിരെ നടപടിയ്‌ക്കൊരുങ്ങി ബിഎസ്എന്‍എല്‍..! കലാപത്തിന് ശ്രമിച്ചെന്ന കാരണത്തിലാണ് നടപടി

തിരുവനന്തപുരം: ശബരിമല കയറുന്നതിന് നടപ്പന്തല്‍ വരെ എത്തി പ്രതിഷേധത്തെതുടര്‍ന്ന് തിരിച്ച് ഇറങ്ങിയ എറണാംകുളം സ്വദേശി രഹ്നാ ഫാത്തിയ്‌ക്കെതിരെ നടപടിയ്‌ക്കൊരുങ്ങി ബിഎസ്എന്‍എല്‍. ബിഎസ്എന്‍എല്‍ ജീവനക്കാരിയായ ഇവര്‍ കലാപത്തിന് ശ്രമിച്ചെന്ന കാരണത്താലാണ് നടപടി.

ഇവര്‍ മത സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റുകളിട്ടതും അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. കൂടാതെ വിശ്വാസികളെ അവഹേളിക്കുന്ന തരത്തിലുള്ള ഫോട്ടോയും ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഭക്തരുടെ പ്രതിഷേധം അതിരു കടന്നതോടെ മന്ത്രി ഇടപെട്ട് രഹ്ന ഫാത്തിമയെയും മറ്റും പിന്തിരിപ്പിക്കുകയായിരുന്നു. പോലീസിന്റെ വീഴ്ചയാണെന്ന് മന്ത്രി പറഞ്ഞ സാഹചര്യത്തില്‍ ആണ് ഡിജിപിയെ ക്രമസമാധാന നിലയെ പറ്റി വിവരങ്ങള്‍ അറിയാന്‍ ഗവര്‍ണ്ണര്‍ പി സദാശിവം വിളിച്ചു വരുത്തി.

Exit mobile version