അയ്യപ്പന്‍ തന്റെ ഉപാസനാമൂര്‍ത്തി: ചെയ്തതില്‍ തെറ്റില്ല, പൊന്നമ്പലമേട്ടില്‍ പൂജ ചെയ്തതില്‍ നാരായണന്‍ നമ്പൂതിരി

ശബരിമല: പൊന്നമ്പലമേട്ടില്‍ പൂജ നടത്തിയത് താന്‍ തന്നെയാണ് സ്ഥിരീകരിച്ച് നാരായണന്‍ നമ്പൂതിരി. പൂജയ്ക്കായി പൊന്നമ്പലമേട്ടില്‍ പോയിരുന്നു. ചെയ്തതില്‍ തെറ്റില്ല. സാഹചര്യം ലഭിച്ചതു കൊണ്ട് പൂജ നടത്തിയതാണ്. അയ്യപ്പന്‍ തന്റെ ഉപാസനാമൂര്‍ത്തിയാണ്. അതുകൊണ്ടാണ് പൂജ നടത്തിയത്. അതില്‍ കേസെടുക്കേണ്ട കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞു.

വനമേഖലയില്‍ അതിക്രമിച്ചു കടന്നതിന് നാരായണന്‍ നമ്പൂതിരിക്കെതിരെ കേസെടുത്തിരുന്നു. വനമേഖലയില്‍ അതിക്രമിച്ചു കയറിയതിനാണ് കേസ് എടുത്തത്. മൂന്നുവര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ (27, 51), കേരള വന നിയമം 1961 (ഭേദഗതി 1999) സെക്ഷന്‍ 27 (1) ഇ (4) എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്. ജാമ്യമില്ലാത്ത വകുപ്പുകളാണ് ഇവ.

Exit mobile version