തൃശ്ശൂര്‍ പട്ടാളം മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം, തീ പടര്‍ന്നുപിടിക്കുന്നു, നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

തൃശ്ശൂര്‍: ശക്തന്‍ മാര്‍ക്കറ്റിനടുത്തുള്ള പട്ടാളം മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. തീപ്പിടുത്തത്തില്‍ മൂന്നു കടകള്‍ പൂര്‍ണമായും കത്തി നശിച്ചതായി റിപ്പോര്‍ട്ട്. പഴയ വാഹനഭാഗങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റിലാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്.
ഇവിടെ 120 കടകളാണ് ഉള്ളത്. മറ്റു കടകളിലേക്കും തീ ആളിപ്പടരുകയാണ്. അഗ്‌നിശമനസേനയെത്തി തീയണയ്ക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ തീ നിയന്ത്രണ വിധേയമാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. വാഹനങ്ങളുടെ ടയറുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് തീ പിടിച്ച് കത്തുന്നത്. വാഹനങ്ങളില്‍ പെട്രോള്‍ ഉള്ളതും തീ ആളിപ്പടരാന്‍ ഇടയാക്കിയിട്ടുണ്ട്.

സമീപത്തുകൂടി പോകുന്ന വൈദ്യുതികമ്പിയില്‍നിന്ന് തീപ്പൊരിവീണ് മാലിന്യത്തിനു തീപിടിച്ചാണ് കടകളിലേക്ക് പടര്‍ന്നത്. പോലീസ് സ്ഥലത്തെത്തി ഇവിടെനിന്നും ആളുകളെ മാറ്റി. മാര്‍ക്കറ്റിനു സമീപത്ത് സ്വകാര്യ ബസ് സ്റ്റാന്‍ഡ് ഉള്ളതിനാല്‍ വലിയ ജാഗ്രതയാണ് പോലീസ് പുലര്‍ത്തുന്നത്.

Exit mobile version