മുന്‍ എംഎല്‍എ പ്രൊഫസര്‍ നബീസ ഉമ്മാള്‍ വിടവാങ്ങി

തിരുവനന്തപുരം: മുന്‍ എംഎല്‍എ എ നബീസ ഉമ്മാള്‍ അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കോളേജ് അധ്യാപിക കൂടിയായിരുന്നു നബീസ ഉമ്മാള്‍.

തിരുവനന്തപുരം നെടുമങ്ങാട്ടുള്ള വസതിയില്‍ വച്ചായിരുന്നു അന്ത്യം. 1987 ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കഴക്കൂട്ടം മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് വിജയിച്ചു.

also read: ജനവാസ മേഖലയിലിറങ്ങി അരിക്കൊമ്പന്‍, തിരികെ കാട്ടിലേക്ക് ഓടിച്ച് നാട്ടുകാരും വനപാലകരും

കഴക്കൂട്ടത്തുനിന്നും 1991ലെ തിരഞ്ഞെടുപ്പില്‍ എം വി രാഘവനോട് 689 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. 1995ല്‍ നെടുമങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണായിരുന്നു.

also read: ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി തീവ്രന്യൂനമര്‍ദമാകും, ചുഴലിക്കാറ്റാവാന്‍ സാധ്യത, മഴ കനക്കുമെന്ന് മുന്നറിയിപ്പ്

1986ല്‍ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍ പ്രിന്‍സിപ്പലായിരിക്കെയാണ് സര്‍വിസില്‍നിന്നും വിരമിച്ചത്. എ ആര്‍ രാജരാജവര്‍മക്കുശേഷം യൂണിവേഴ്സിറ്റി കോളജില്‍ വകുപ്പ് അദ്ധ്യക്ഷയും പ്രിന്‍സിപ്പലുമാകുന്ന ആദ്യ മലയാള പണ്ഡിതയായിരുന്നു നബീസ ഉമ്മാള്‍.

Exit mobile version