റോഡ് സുരക്ഷയോടുള്ള പുച്ഛമാണ് അപകടങ്ങള്‍ക്ക് കാരണം; വിഎസ് സുനില്‍ കുമാര്‍

റോഡ് സുരക്ഷയോടുള്ള പുച്ഛമാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍

തിരുവനന്തപുരം: റോഡ് സുരക്ഷയോടുള്ള പുച്ഛമാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍. തിരുവനന്തപുരം പ്രസ് ക്ലബിന്റെ റോഡ് സുരക്ഷാ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒരു വര്‍ഷം 4000 പേരുടെ ജീവനാണ് കേരളത്തിലെ നിരത്തുകളില്‍ പൊലിയുന്നതെന്നാണ് നാറ്റ്പാക്കിന്റെ കണക്ക്.

ഏറ്റവും ഒടുവില്‍ കേരളം ഞെട്ടിയത് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വനിയുടെയും മരണവാര്‍ത്ത കേട്ടാണ്. രാത്രി യാത്രയാണ് ഏറ്റവും അപകടകരമെന്നാണ് മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാറിന്റെ ഉപദേശം.

അപകടങ്ങള്‍ ഉണ്ടായാല്‍ ഉടനടി പ്രാഥമിക ചികിത്സ ലഭ്യമാക്കിയാല്‍ മരണനിരക്ക് കുറയ്ക്കാന്‍ കഴിയുമെന്ന് പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ മാര്‍ത്താണ്ഡന്‍പിള്ള പറഞ്ഞു. വേഗം നിയന്ത്രിച്ചും, സീറ്റ് ബൈല്‍റ്റും, ഹെല്‍മറ്റും ധരിച്ചും തന്നെ അപകടനിരക്ക് കുറക്കാനാകുമെന്നാണ് സെമിനാറില്‍ സംസാരിച്ചവരെല്ലാം വ്യക്തമാക്കിയത്.

Exit mobile version