‘മകന്‍ പോലീസ് ജീപ്പില്‍ കയറാന്‍ വാശിപിടിക്കുന്നു, എന്തെങ്കിലും പറഞ്ഞ് സമാധാനിപ്പിക്കണം’; ശ്രീഹരിയുടെ സ്വപ്‌നം സഫലമാക്കി ഇരിഞ്ഞാലക്കുടയിലെ പോലീസുകാര്‍

തൃശ്ശൂര്‍: ഭിന്നശേഷിക്കാരനായ മകന്റെ ആഗ്രഹം സഫലമാക്കാന്‍ പോലീസ് സ്‌റ്റേഷനിലെത്തി അമ്മ. ഭിന്നശേഷിക്കാരനായ ശ്രീഹരിയെയും കൂട്ടി അവന്റെ അമ്മയാണ് ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷനില്‍ എത്തിയത്.

ശ്രീഹരി പോലീസ് ജീപ്പില്‍ കയറണമെന്ന് വാശി പിടിക്കുന്നു എന്തെങ്കിലും പറഞ്ഞു അവനെ സമാധാനിപ്പിക്കണം എന്നായിരുന്നു ആ അമ്മയുടെ ആവശ്യം. ആ കുരുന്നിനെ നിരാശരാക്കി മടക്കാന്‍ എസ്‌ഐ ഷാജന്‍ തയ്യാറായില്ല. ഷാജന്‍ സാര്‍ അനില്‍ കുമാര്‍ സാറിനോട് പറഞ്ഞു ശ്രീഹരിയുടെ ആഗ്രഹം സാധിച്ചു കൊടുക്കാന്‍… അനില്‍ സാര്‍ ഷിബുവിനോട് വണ്ടിയെടുക്കാന്‍ പറഞ്ഞു. അങ്ങനെ അവര്‍ ശ്രീഹരിയുടെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ്.

ഈ ഹൃദ്യമായ വീഡിയോ നടന്‍ സിദ്ദിഖ് ആണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. വീഡിയോയുടെ പശ്ചാത്തലത്തില്‍ ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തില്‍ സിദ്ദിഖിന്റെ കഥാപാത്രം പറയുന്ന പ്രശസ്തമായ ഡയലോഗും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

”വിചിത്രമായ ഒരു ആവശ്യവുമായാണ് ഒരമ്മ ഇന്ന് ഇരിഞ്ഞാലക്കുട സ്റ്റേഷനില്‍ വന്നത് ഓടിസം ഉള്ള തന്റെ മകനായ ശ്രീഹരി സ്റ്റേഷന്‍ ജീപ്പില്‍ കയറണമെന്ന് വാശി പിടിക്കുന്നു എന്തെങ്കിലും പറഞ്ഞു അവനെ സമാധാനിപ്പിക്കണം എന്നായിരുന്നു ആ ആവശ്യം… അത് കേട്ട ശെ ഷാജന്‍ സാര്‍ കുട്ടിയുമായി വരാന്‍ പറഞ്ഞു.. കുട്ടിയുമായി ആ അമ്മ ഇരിഞ്ഞാലക്കുട സ്റ്റേഷനില്‍ എത്തി… ഷാജന്‍ സാര്‍ അനില്‍ കുമാര്‍ സാറിനോട് പറഞ്ഞു ആ കുട്ടിയുടെ ആഗ്രഹം സാധിച്ചു കൊടുക്കാന്‍… അനില്‍ സാര്‍ ഷിബുവിനോട് വണ്ടിയെടുക്കാന്‍ പറഞ്ഞു ശേഷം സ്‌ക്രീനില്‍…” എന്നു പറഞ്ഞാണ് സിദ്ധീഖഅ വീഡിയോ പങ്കുവച്ചത്.

Exit mobile version