സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച കേസ്; അറസ്റ്റിലായ നടന്‍ സൗബിനെ ജാമ്യത്തില്‍ വിട്ടു

കൊച്ചി തേവരയിലുള്ള ചാക്കോളാസ് ഫ്ളാറ്റിന് മുന്നില്‍ സൗബിന്‍ തന്റെ കാര്‍ ഗതാഗത തടസ്സമുണ്ടാക്കുന്ന വിധത്തില്‍ പാര്‍ക്ക് ചെയ്തുവെന്നാണ് ആരോപണം.

കൊച്ചി: സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായ നടനും സംവിധായകനുമായ സൗബിനെ ജ്യാമത്തില്‍ വിട്ടു. എറണാകുളം സൗത്ത് പോലീസാണ് സൗബിനെ അറസ്റ്റ് ചെയ്തത്.

കൊച്ചി തേവരയിലുള്ള ചാക്കോളാസ് ഫ്ളാറ്റിന് മുന്നില്‍ സൗബിന്‍ തന്റെ കാര്‍ ഗതാഗത തടസ്സമുണ്ടാക്കുന്ന വിധത്തില്‍ പാര്‍ക്ക് ചെയ്തുവെന്നാണ് ആരോപണം.

ഇത് മാറ്റിയിടണമെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് മര്‍ദ്ദനമേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Exit mobile version