പരിസ്ഥിതി സംരക്ഷമാണ് പ്രധാനം, മറ്റൊരാള്‍ ഉപയോഗിച്ച വസ്ത്രം ഉപയോഗിച്ചാല്‍ അസുഖം വരില്ല; ആരോ ഉപയോഗിച്ച് ഉപേക്ഷിച്ച സാരിയണിഞ്ഞ് കളക്ടര്‍ വാസുകി..! റീയൂസ് പ്രമോഷന് നിറകൈയ്യടി

തിരുവനന്തപുരം: മഹാപ്രളയത്തില്‍ നിന്ന് കേരളത്തെ അതിജീവനത്തിലേക്ക് ഉയര്‍ത്തിയവരില്‍ ശ്രദ്ദേയയാരുന്നു തിരുവനന്തപുരം കളക്ടര്‍ കെ വാസുകി. ഐഎഎസ് എന്ന അലങ്കാരം മാറ്റിവെച്ച് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് ആളുകള്‍ക്ക് വേണ്ടി സഹായം ചെയ്തു. ഭക്ഷണവും വസ്ത്രവും രാത്രി പകല്‍ വ്യത്യാസമില്ലാതെ ക്യാമ്പുകളിലേക്ക് എത്തിച്ച് കൊടുത്തു. അതേസമയം പരിസ്ഥിതി സംരക്ഷണ സന്ദേശപ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ കളക്ടറുടെ പുതിയ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുകയാണ്.

ഒരിക്കല്‍ ഉപയോഗിച്ച വസ്തുക്കള്‍ വീണ്ടും ഉപയോഗിക്കുക എന്ന സന്ദേശമാണ് ഈ വീഡിയോയിലൂടെ അവര്‍ പകരുന്നത്. ഇതിന്റെ ഭാഗമായി മറ്റൊരാള്‍ ഉപയോഗിച്ച സാരി ഉടുത്താണ് കളക്ടര്‍ വീഡിയോയില്‍ എത്തുന്നത്. കോട്ടണ്‍ അല്ലാത്ത സാരികള്‍ പ്ലാസ്റ്റികിന് തുല്യമാണ്. അത് ഉപയോഗ ശേഷം കളയുന്നത് പരിസ്ഥിതിക്ക് ദോഷം ചെയ്യും. അതിനാല്‍ ഞാനിതാ മറ്റൊരാള്‍ കളഞ്ഞ സാരി പുനരുപയോഗം നടത്തുന്നതിന്റെ ഭാഗമായി ഉടുത്തു വന്നിരിക്കുകയാണ്. മറ്റൊരാള്‍ ഉപയോഗിച്ച സാരി റീയൂസ് ചെയ്യുന്നത് കൊണ്ട് ഒരസുഖവും വരില്ലെന്നും വാസുകി പറയുന്നു.

Exit mobile version